സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ: നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: (www.kvartha.com 26.05.2019) പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങുന്നതിന് ഒരാഴ്ച മാത്രം അവശേഷിക്കേ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കുവാന്‍ എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ഡിജിപി നേരിട്ടു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് പോകുന്നതോ മറ്റ് തരത്തിലുളള നിയമലംഘനം നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നിയമനടപടി കൈകൊള്ളണം.

അദ്ധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ തന്നെ പഴുതടച്ച പരിശോധനകള്‍ നടത്താനും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കുട്ടികളെ കുത്തിനിറച്ച് സവാരി നടത്തുന്ന വാഹനങ്ങളും കണ്ടെത്തി കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.


Keywords: Kerala, Thiruvananthapuram, News, school, Students, Education, Police, Vehicles, School Bus, Safety of school students: Strict action against vehicles for violating the law  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?