അമേത്തിയില്‍ രാഹുല്‍ ഗാന്ധി വീഴുമോ? എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ആശങ്ക

ന്യൂഡല്‍ഹി: (www.kvartha.com 21.05.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യു.പിയിലെ അമേത്തിയില്‍ വീഴുമോ? കഴിഞ്ഞദിവസത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കണ്ട് കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. അമേത്തിയിലെ രാഹുലിന്റെ സ്ഥാനം അത്ര സുരക്ഷിതമല്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം രാഹുലിന്റെ രണ്ടാമത്തെ സീറ്റായ കേരളത്തിലെ വയനാട്ടില്‍ വിജയം പ്രവചിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേത്തിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഇന്ത്യാ ടുഡേ - ആക്‌സിസ് നടത്തിയ എക്‌സിറ്റ് പോളിലാണ് അമേത്തിയില്‍ കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള വ്യത്യാസം ആകെ പോള്‍ ചെയ്ത വോട്ടിന്റെ മൂന്നു ശതമാനത്തില്‍ താഴെയാണെങ്കില്‍ അവിടെ പ്രവചനാതീത മത്സരമാണ് കാണിക്കുക. അതായത് രാഹുല്‍ ജയിച്ചാല്‍ 3000 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടാവൂ. തോല്‍ക്കാനും സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

 Exit poll 2019: Rahul Gandhi facing tough challenge in Amethi. Will he be MP from Wayanad?, New Delhi, News, Politics, Lok Sabha, Election, EXIT-POLL, Rahul Gandhi, Congress, BJP, National, Trending

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ എതിരാളികള്‍ കടുത്ത അമര്‍ഷമാണ് കാട്ടിയിരുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രചാരണം ശക്തമാക്കിയതിനെ തുടര്‍ന്ന് സുരക്ഷിത മണ്ഡലം തേടിയാണ് കേരളത്തിലെ വയനാട്ടിലേക്ക് രാഹുല്‍ വന്നതെന്നായിരുന്നു എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ പ്രധാന എതിരാളി. അന്ന് 1.07ലക്ഷം വോട്ടിനാണ് രാഹുല്‍ ജയിച്ചത്. 2009ലാകട്ടെ 3.7 ലക്ഷം വോട്ടിനും. അമേത്തി മണ്ഡലം രൂപീകരിച്ചതു മുതല്‍ ഒരു തവണയൊഴികെ കോണ്‍ഗ്രസാണ് ഇവിടെ ജയിക്കുന്നത്. ബി.ജെ.പി അമേത്തിയില്‍ നിന്ന് ജയിച്ചത് 1998-99ല്‍ മാത്രം.

രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് സിംഗാണ് അന്ന് ബി.ജെ.പി ടിക്കറ്റില്‍ ജയിച്ചത്. രാഹുല്‍ അമേത്തിയില്‍ കടുത്ത പോരാട്ടം നേരിടുമ്പോള്‍ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് എളുപ്പം ജയിച്ചുകയറാമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. യുപിയില്‍ ആകെ രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.

ഇന്ത്യാ ടുഡേ - ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ രണ്ടിടത്താണ് ഇഞ്ചോടിച്ച് പോരാട്ടമുള്ളത്. വടകരയിലും ആറ്റിങ്ങലിലും . ഇതില്‍ ആറ്റിങ്ങലില്‍ കോണ്‍ഗ്രസിലെ അടൂര്‍പ്രകാശിന് അല്പം മുന്‍തൂക്കമുള്ളപ്പോള്‍ വടകരയില്‍ സി.പി.എമ്മിലെ പി.ജയരാജനാണ് നേരിയ സാധ്യത പ്രവചിക്കുന്നത്.

ആറ്റിങ്ങല്‍, പാലക്കാട്, ആലപ്പുഴ മണ്ഡലങ്ങളിലും എല്‍.ഡി.എഫിനാണ് മുന്‍തൂക്കം നല്‍കുന്നത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പിക്ക് സാധ്യതകളില്ലെന്നും പ്രവചിക്കുന്നു. ഇവിടെ ഉള്‍പ്പെടെ മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് സാധ്യത. സമീപ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മധുരയിലും കോയമ്പത്തൂരിലും സി.പി.എമ്മിനും നാഗപട്ടണത്തില്‍ സി.പി.ഐക്കും കന്യാകുമാരിയില്‍ ബി.ജെ.പിക്കും സാധ്യത കല്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Exit poll 2019: Rahul Gandhi facing tough challenge in Amethi. Will he be MP from Wayanad?, New Delhi, News, Politics, Lok Sabha, Election, EXIT-POLL, Rahul Gandhi, Congress, BJP, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?