വോട്ടെടുപ്പിനിടെ ബിഹാറില്‍ വോട്ടിങ് യന്ത്രം തല്ലിത്തകര്‍ത്തു; യുവാവ് അറസ്റ്റില്‍
പട്‌ന: (www.kvartha.com 06.05.2019) അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ബിഹാറില്‍ വോട്ടിങ് യന്ത്രം തല്ലിത്തകര്‍ത്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത് പാസ്വാന്‍ എന്ന ആളാണ് ഇവിഎം മെഷീന്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായത്. ബിഹാര്‍ ഛപ്രയിലെ 131-ാം നമ്പര്‍ ബൂത്തിലാണ് ഇയാള്‍ വോട്ടിങ് യന്ത്രം തല്ലിത്തകര്‍ത്തത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ പല സ്ഥലങ്ങളിലും പരക്കെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കശ്മീരിലും പശ്ചിമ ബംഗാളിലും അക്രമവും സംഘര്‍ഷവും നടന്നു. ജമ്മുകശ്മീരിലെ പുല്‍വാമയിലുള്ള ഒരു പോളിങ് ബൂത്തില്‍ ഗ്രനേഡ് ആക്രമണവുമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ബംഗാളിലെ ബാരക്പുരില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ബിജെപി സ്ഥാനാര്‍ഥി സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് തൃണമൂല്‍ പ്രവര്‍ത്തകരും ആരോപിച്ചു.
51 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ജനവിധി എഴുതുന്നത്. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, അര്‍ജുന്‍ രാം മേഘ് വാള്‍ തുടങ്ങിയവര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധിതേടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested on charges of Vandalising EVM machine in Bihar,Patna, News, Politics, Lok Sabha, Election, Trending, Arrested, Police, Crime, Criminal Case, Video, National.

Powered by Info News For You

Comments
Post a Comment