കാരുണ്യ രംഗത്തെ കെഎംസിസിയുടെ പ്രവര്‍ത്തങ്ങള്‍ തുല്യതയില്ലാത്തത്: ഹംസ തൊട്ടി
ദുബൈ (www.evisionnews.co): ആരാധനകളാല്‍ മുഴുകുന്ന ദിനരാത്രങ്ങളിലും പാവപ്പെട്ടവന്റെ വിശപ്പിന്റെ വിളികേള്‍ക്കാനും കെഎംസിസി എന്ന പ്രസ്ഥാനം എന്നും മുന്നില്‍ തന്നെയാണെന്നും കാരുണ്യരംഗത്ത് തുല്യതകളില്ലാത്ത പ്രവര്‍ത്തങ്ങളാണ് കെ.എം.സി.സി കൂട്ടായ്മകള്‍ പുണ്യമാസമായ റമസാനില്‍ മാത്രം ചെയ്യുന്നതെന്നും ദുബൈ കെഎംസിസി സംസ്ഥാന ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ മഞ്ചേശ്വരം, ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍, വൈസ് പ്രസിഡന്റുമാരായ മഹമൂദ് ഹാജി പൈവളിഗെ, സലീം ചേരങ്കൈ, അബ്ദുറഹ്്മാന്‍ ബീച്ചാരക്കടവ്, ഇ.ബി അഹമ്മദ് ചെടയ്ക്കാല്‍, യൂസുഫ് മുക്കൂട്, സെക്രട്ടറിമാരായ അഷ്റഫ് പാവൂര്‍ മഞ്ചേശ്വരം, സലാം തട്ടാന്‍ചേരി, റാഫി പള്ളിപ്പുറം, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഹനീഫ് ഭാവ, ഇസ്മായില്‍ നാലാംവാതുക്കല്‍, ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഷബീര്‍ കൈതക്കാട്, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഡോ. ഇസ്മായില്‍, സി.എ ബഷീര്‍, ഇബ്രാഹിം ബേരികെ, റഷീദ് അവയില്‍, ഷംസീര്‍ അടൂര്‍, സിദ്ദീഖ് ചൗക്കി, ദുബൈ കെഎംസിസി ജില്ലയിലെ മണ്ഡലം കമ്മിറ്റിയുടെ സഹഭാരവാഹികള്‍, മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് മഹ്്മൂദ് ഹാജി പൈവളിഗെ, പ്രാര്‍ത്ഥനയും സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment