ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു, സുഹൃത്തിന് പരിക്ക്
ഉപ്പള: (www.kasargodvartha.com 01.05.2019) ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. തളങ്കര ഖാസിലേനിലെ അബൂബക്കര്‍ (19) ആണ് മരിച്ചത്. ബൈക്കോടിച്ചുകൊണ്ടിരുന്ന സുഹൃത്തിനാണ് പരിക്കേറ്റത്. മഞ്ചേശ്വരം പൊസോട്ട് വെച്ച് ബുധനാഴ്ച രാത്രി 9.15 മണിയോടെയാണ് അപകടം.
തളങ്കര ഖാസിലേനിലെ ഗള്‍ഫുകാരനായ ബഷീര്‍ - സബരി ദമ്പതികളുടെ മകനാണ്. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുകയായിരുന്നു അബൂബക്കര്‍. അബൂബക്കറിന് മൂന്ന് സഹോദരിമാരുണ്ട്.
തളങ്കര ഖാസിലേനിലെ ഗള്‍ഫുകാരനായ ബഷീര്‍ - സബരി ദമ്പതികളുടെ മകനാണ്. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുകയായിരുന്നു അബൂബക്കര്‍. അബൂബക്കറിന് മൂന്ന് സഹോദരിമാരുണ്ട്.
Keywords: Kerala, kasaragod, news, Uppala, Deadbody, Accident, Bike, Injured, Thalangara, Top-Headlines, Youth dies in accident
Powered by Info News For You
Comments
Post a Comment