കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ വധഭീഷണി: കാസര്‍കോട് സ്വദേശിയടക്കം മൂന്ന് ബജ്റംഗ്ദളുകാര്‍ അറസ്റ്റില്‍


ബണ്ട്വാള്‍ (www.evisionnews.co): കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായിക്കെതിരെ വധിഭീഷണി മുഴക്കിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പടെ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബണ്ട്വാളില്‍ അറസ്റ്റിലായി. കാസര്‍കോട് സ്വദേശി കാര്‍ത്തിക്ക് (30), ബണ്ട്വാളിലെ സച്ചിന്‍ (25), അമ്മുഞ്ജെയിലെ നിഷാന്ത് (23) എന്നിവരെയാണ് ബണ്ട്വാള്‍ താലൂക്ക് പോലീസ് അറസ്റ്റു ചെയ്തത്. യാണ് സംഘം ഭീഷണി മുഴക്കിയത്.

ദക്ഷിണ കന്നഡയില്‍ മിഥുന്‍ റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കരിയങ്കളയില്‍ വിജയാഘോഷത്തിനിടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മിഥുന്‍ റായിക്ക് നേരെ ഭീഷണിമുഴക്കിയത്. മിഥുന്‍ റായിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?