ലക്ഷ്യം തെക്കേ ഇന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രിയോ? പിണറായി വിജയനും കെസിആറും തമ്മിലുള്ള യോഗത്തിന് പിന്നാലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ഫോര്‍മുല പ്രവചിച്ച് ദേശീയ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: (www.kvartha.com 07.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന്റ കഴിഞ്ഞ നാല് ഘട്ടങ്ങളിലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന കോണ്‍ഗ്രസ് - ബിജെപി വിഷയങ്ങള്‍ അഞ്ചുഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാറിവരുന്ന സാഹചര്യമാണ് കാണുന്നത്. എന്‍ഡിഎ, യുപിഎ എന്നീ രണ്ട് മുഖ്യ സഖ്യങ്ങളെ കൂടാതെ മറ്റൊരു സഖ്യം കൂടി പിറവിയെടുക്കുമോയെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉറ്റുനോക്കുന്നത്. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ലഭിച്ച മാധ്യമ ശ്രദ്ധയും അത് ദേശീയതലത്തില്‍ ചര്‍ച്ചയായതും.

കെ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നില്‍ വന്‍ രാഷ്ട്രീയ മാനമാണ് ദേശീയ മാധ്യമങ്ങള്‍ കല്‍പ്പിക്കുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും തെക്കേ ഇന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി എന്ന ലക്ഷ്യവും കോണ്‍ഗ്രസ് - ബിജെപി ഇതര ഫെഡറല്‍ മുന്നണി രൂപീകരിക്കണമെന്ന ലക്ഷ്യവുമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നാണ് വിവരം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 100 മുതല്‍ 140 സീറ്റ് വരെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിക്കുമെന്നും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇത് നിര്‍ണായകമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

KCR Plans Tamil Nadu And Kerala Outreach Ahead Of Election Results, Kumaraswamy Dials In After Hearing Of Planned Stalin Meeting, New Delhi, News, National, Politics, Lok Sabha, Election

തെക്കേ ഇന്ത്യയില്‍ നിന്നും ഒരു പ്രധാനമന്ത്രി എന്ന ലക്ഷ്യവുമായാണ് കെസിആര്‍ പിണറായിയെ കണ്ടതെന്നാണ് വിവരം. ബിജെപി എതിരാളിയല്ലാത്ത വയനാട്ടില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. ഇതിലൂടെ ബിജെപിയല്ല തങ്ങളുടെ മുഖ്യ എതിരാളിയെന്നും മറിച്ച് പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് തെളിയിച്ചെന്നാണ് കൂടിക്കാഴ്ചയിലെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ഇപ്പോഴുള്ള സഖ്യകക്ഷികളെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് - ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതയും ഇരുവരും ചര്‍ച്ച ചെയ്തു. എന്നാല്‍ മേയ് 23ന് ഫലപ്രഖ്യാപനം ഉണ്ടായതിന് ശേഷമേ സഖ്യം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ എന്നാണ് പിണറായി വിജയന്‍ കെസിആറിനോട് വ്യക്തമാക്കിയതെന്നാണ് വിവരം.

അതേസമയം, ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ പ്രതികരണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സഖ്യം സംബന്ധിച്ച കാര്യങ്ങളിലൊന്നും ചര്‍ച്ച നടന്നില്ലെന്നും ബാക്കി കാര്യങ്ങള്‍ വോട്ടെണ്ണല്‍ കഴിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്നും വ്യക്തമാക്കി.

ബിജെപിയെയും കോണ്‍ഗ്രസിനെയും പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഫെഡറല്‍ മുന്നണി അല്ലെങ്കില്‍ 1996 ഫോര്‍മുലയുടെ ഭാഗമായി പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി നേരത്തെയും കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയ കെസിആര്‍ മൂന്നാം മുന്നണി സംബന്ധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. പിന്നാലെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെയും കണ്ടു. ഡിഎംകെ നേതാവ് സ്റ്റാലിനെ അടുത്ത ദിവസങ്ങളില്‍ തന്നെ കെസിആര്‍ കാണുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് വടക്കേ ഇന്ത്യയിലേക്ക് പോയി അഖിലേഷ് യാദവ്, മായാവതി, നവീന്‍ പട്‌നായിക് എന്നിവരുമായും ചര്‍ച്ച നടത്തും. എന്നാല്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തി മൂന്നാം മുന്നണി സാധ്യത നിലനിറുത്താനാണ് കെസിആര്‍ ശ്രമം നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KCR Plans Tamil Nadu And Kerala Outreach Ahead Of Election Results, Kumaraswamy Dials In After Hearing Of Planned Stalin Meeting, New Delhi, News, National, Politics, Lok Sabha, Election.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?