കൊച്ചിയില്‍ ബ്രോഡ് വെ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; ചുറ്റുവട്ടത്തുള്ള കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു
കൊച്ചി: (www.kvartha.com 27.05. 2019) കൊച്ചിയില്‍ ബ്രോഡ് വെ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ബ്രോഡ് വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സ്‌റ്റൈല്‍സ് എന്ന കടയിലാണ് തീപിടുത്തം. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഭദ്ര ടെക്സ്റ്റല്‍സ് പൂര്‍ണമായും കത്തി കൊണ്ടിരിക്കുകയാണ്. അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള നാല് കടകളിലേക്ക് കൂടി തീ പടര്‍ന്നു പിടിച്ചിട്ടുണ്ട്.
മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയര്‍ഫോഴ്സ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ കൂടുതല്‍ കാറ്റടിക്കുന്നത് തീ പടരാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം. വലിയ തോതില്‍ പുക ഉയരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ക്ലേശകരമാക്കുന്നുണ്ട്.
തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിനെ അറിയിക്കാന്‍ സാധിച്ചത് രക്ഷാപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനും ആളപായം ഒഴിവാക്കാനും സഹായിച്ചുവെന്ന് കൊച്ചി മേയര്‍ സൗമിനി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളോട് പ്രദേശത്തുള്ളവര്‍ നന്നായി സഹകരിക്കുന്നുണ്ടെന്നും മേയര്‍ പ്രതികരിച്ചു.
മറ്റ് കടകളിലുള്ളവര്‍ തങ്ങളുടെ സാധന സാമഗ്രികള്‍ കടകള്‍ക്ക് പുറത്തും പാതയിലേക്കും ഇറക്കി വച്ചത് ഗതാഗതം ക്ലേശകരമാക്കുന്നുവെന്നും രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്നും കൊച്ചി മേയര്‍ പറഞ്ഞു. മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ഇടമായതിനാല്‍ എത്തിപ്പെടാന്‍ വളരെ പ്രയാസമാണ്.
ഗതാഗതക്കുരുക്ക് രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് സ്ഥലത്ത് എത്തിച്ചേരുന്നതിനായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്ത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
അഗ്നിബാധയെ തുടര്‍ന്ന് ചുറ്റുവട്ടത്തുള്ള സമീപത്തെ എല്ലാ കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരുന്നു.
വസ്ത്രങ്ങളുടെ മൊത്തക്കച്ചവടം നടക്കുന്ന കടയാണ് ഇത്. തൃക്കാക്കരയില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂര കത്തിയമര്‍ന്നു. കെട്ടിടത്തിലേക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചിട്ടുണ്ട്.

Fire in Kochi Broadway pic.twitter.com/NnOTQpFKU8— IE Malayalam (@IeMalayalam) May 27, 2019
മറ്റ് കടകളിലുള്ളവര്‍ തങ്ങളുടെ സാധന സാമഗ്രികള്‍ കടകള്‍ക്ക് പുറത്തും പാതയിലേക്കും ഇറക്കി വച്ചത് ഗതാഗതം ക്ലേശകരമാക്കുന്നുവെന്നും രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്നും കൊച്ചി മേയര്‍ പറഞ്ഞു. മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ഇടമായതിനാല്‍ എത്തിപ്പെടാന്‍ വളരെ പ്രയാസമാണ്.
ഗതാഗതക്കുരുക്ക് രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് സ്ഥലത്ത് എത്തിച്ചേരുന്നതിനായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്ത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
അഗ്നിബാധയെ തുടര്‍ന്ന് ചുറ്റുവട്ടത്തുള്ള സമീപത്തെ എല്ലാ കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരുന്നു.
വസ്ത്രങ്ങളുടെ മൊത്തക്കച്ചവടം നടക്കുന്ന കടയാണ് ഇത്. തൃക്കാക്കരയില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂര കത്തിയമര്‍ന്നു. കെട്ടിടത്തിലേക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Major fire breaks out at Kochi’s Broadway market, no casualties reported, Kochi, News, Fire, Kerala.

Powered by Info News For You

Comments
Post a Comment