ലൈസന്‍സ് വേണോ എങ്കില്‍ ഇനി എട്ടും എച്ചും പോര; ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: (www.kvartha.com 17.05.2019) ഡ്രെവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഇനി മുതല്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സാധാരണയായി ഇരുചക്ര വാഹനങ്ങള്‍ക്കും മൂചക്ര വാഹനങ്ങള്‍ക്കും എട്ടും നാലുചക്ര വാഹനങ്ങള്‍ക്ക് എച്ചും ആണ് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാറുള്ളത്. ഇത് കൂടാതെ റോഡ് ടെസ്റ്റും നടത്താറുണ്ട്. എന്നാല്‍ ഇവ കൂടാതെ ധാരണയും നിരീക്ഷണ പാടവവും വിലയിരുത്തി മാത്രം ലൈസന്‍സ് നല്‍കുന്ന പുതിയ രീതി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ്
ഒരുങ്ങുന്നത്.
നിരീക്ഷണപാടവം പരിശോധിക്കാനായി മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. കമന്ററി ഡ്രൈവിങ്ങ് ടെസ്റ്റ് എന്നാണ് ഇതിനെ പറയാറുള്ളത്. ഇതിനെ കൂടാതെ മറ്റു കുറേ പരിഷ്‌കാരങ്ങളും നടപ്പിലാക്കും. കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവളക്കലാണ് മറ്റൊരു തീരുമാനം. വാഹനം നിര്‍ത്തുന്നതിനായി ക്ലച്ച് ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതി മാറ്റി പകരം പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നല്‍കും. വാഹനം നിര്‍ത്തുന്നതിനു മുമ്പ് ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടര്‍ന്നു ക്ലച്ചും അമര്‍ത്തുന്ന രീതിയാണിത്.
പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പായി സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും എം വി ഐ മാര്‍ക്കും 5 ദിവസം നീളുന്ന ശാസ്ത്രീയ പരിശീലനം നല്‍കുമെന്നും പരിശീലനം ലഭിച്ചവര്‍ക്ക് കടും നീല ഓവര്‍കോട്ടും ബാഡ്ജും നല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Thiruvananthapuram, Driving Licence, Vehicles, Police, New methods for driving licence test.

Powered by Info News For You

Comments
Post a Comment