വിവാഹച്ചടങ്ങില്‍ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു
തെഹ്രി (www.evisionnews.co): വിവാഹച്ചടങ്ങില്‍ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് സംഭവം. ശ്രീകോട്ട് ഗ്രാമത്തില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജീതേന്ദ്രയെന്ന 23 വയസ്സുകാരനെയാണ് സവര്‍ണര്‍ തല്ലിക്കൊന്നത്. കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് കര്‍ണാടക പിടിച്ചെടുത്തു; സ്വകാര്യ ബസ് ലോബികളെ സഹായിക്കാനാണെന്ന് ആരോപണം. ഏപ്രില്‍ 26നാണ് യുവാവിനെ സവര്‍ണര്‍ ആക്രമിച്ചത്. ക്രൂര മര്‍ദ്ദനത്തിനിരയായ യുവാവിനെ മാരക പരിക്കുകളോടെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒമ്പതു ദിവസം മരണത്തോട് മല്ലടിച്ച ജീതേന്ദ്ര ഞായറാഴ്ച മരണത്തിന് കീഴടങ്ങി.
Powered by Info News For You

Comments
Post a Comment