പ്രവാസികളുടെ നിക്ഷേപം ഉയര്‍ത്താന്‍ ആറ് മാസത്തെ താല്‍കാലിക വിസാ സംവിധാനവുമായി യു എ ഇ
അബുദാബി: (www.kvartha.com 16.05.2019) പ്രവാസികളുടെ നിക്ഷേപം ഉയര്‍ത്താന്‍ ആറ് മാസത്തെ താല്‍കാലിക വിസാ സംവിധാനവുമായി യു.എ.ഇ. താല്‍കാലിക വിസയില്‍ എത്തി കമ്പനി രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇവര്‍ക്ക് എമിറേറ്റ്സ് ഐഡിയും ലഭ്യമാക്കും. ബുധനാഴ്ചയാണ് യു എ ഇ ഇക്കാര്യം പ്രഖ്യാപിച്ചത്.
അടുത്തിടെ യു.എ.ഇ പ്രഖ്യാപിച്ച സ്പോണ്‍സര്‍ ആവശ്യമില്ലാത്ത അഞ്ചുവര്‍ഷത്തെയും, പത്തുവര്‍ഷത്തെയും ദീര്‍ഘകാല വിസ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ആറുമാസത്തെ താല്‍കാലിക വിസ അനുവദിക്കുക. താല്‍കാലിക വിസയിലെത്തി സാധ്യതകളും അവസരങ്ങളും വിലയിരുത്തി ദീര്‍ഘകാല വിസയിലേക്ക് മാറാനുള്ള നടപടികളും പൂര്‍ത്തിയാക്കാം.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പാണ് ഈ വിസകള്‍ അനുവദിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ചാനല്‍ വഴി ആറുമാസ വിസക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം.

ആദ്യ ആഴ്ചയില്‍ തന്നെ തങ്ങള്‍ക്ക് ദീര്‍ഘകാല വിസകള്‍ക്കായുള്ള ആറായിരത്തിലധികം അപേക്ഷകള്‍ കിട്ടിക്കഴിഞ്ഞതായി ഐ സി എ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UAE announces 6-month interim visas for long-term residence visa seekers, Abu Dhabi, News, Gulf, UAE, Application, Visa, Visitors, World.
Keywords: UAE announces 6-month interim visas for long-term residence visa seekers, Abu Dhabi, News, Gulf, UAE, Application, Visa, Visitors, World.
Powered by Info News For You

Comments
Post a Comment