ഫാന്‍സി കടയിലെ സെയില്‍സ്മാനും സെയില്‍സ് ഗേളും ഒളിച്ചോടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2019) നഗരമധ്യത്തിലെ ഫാന്‍സി കടയിലെ സെയില്‍സ്മാനും സെയില്‍സ് ഗേളും ഒളിച്ചോടി. പുതിയകോട്ടയ്ക്ക് സമീപത്തെ 19കാരിയാണ് 25കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്. കടയില്‍ നിന്നും വീട്ടിലെത്തിയ യുവതിയെ വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ശേഷമാണ് കാണാതായത്.

തുടര്‍ന്ന് ബന്ധുക്കള്‍ യുവതിക്കായി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കാമുകന്‍ യുവതിയുടെ സഹോദരന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് യുവാവ് നിങ്ങളുടെ സഹോദരി എന്റെ കൂടെയുണ്ടെന്നും അവളെ അന്വേഷിക്കെണ്ടതില്ലെന്നും അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍
ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹപ്രവര്‍ത്തകരായ ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവത്രെ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Missing, complaint, Sales girl eloped with Sales man
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?