ബംഗാളില്‍ സംഘര്‍ഷം തുടരുന്നു; ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത:(www.kvartha.com 27/05/2019) പശ്ചിമബംഗാളില്‍ സംഘര്‍ഷം തുടരുന്നു. സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്?ച രാത്രി നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചത്. ചൗഷോട്ടിയില്‍ നിന്നുള്ള ചന്ദന്‍ സൗവാണ് വെടിയേറ്റ് മരിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബംഗാളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. രണ്ട് മോട്ടോര്‍ ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സൗവിനെതിരെ വെടിയുതിര്‍ത്തത്. വീട്ടിലേക്ക് മടങ്ങുംവഴി രാത്രി 10.30ഓടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ സൗവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

News, Kolkata, National, BJP, Death, BJP worker shot dead in Bengal’s Bhatpara; two detained

തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അമിത് ഷാ പങ്കെടുത്ത റാലിക്ക് പിന്നാലെ ബംഗാളിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ബിജെപി തകര്‍ത്തത് തെരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kolkata, National, BJP, Death, BJP worker shot dead in Bengal’s Bhatpara; two detained


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?