മുഹമ്മദ് ഫാരിസ് ഇശല്‍ക്കൂട്ടം ദുബൈ കോര്‍ഡിനേറ്റര്‍


ദുബൈ (www.evisionnews.co): കേരള മാപ്പിള കലാ അക്കാദമി വിദ്യാര്‍ത്ഥി വിഭാഗമായ ഇശല്‍ക്കൂട്ടം ദുബൈ കാസര്‍കോട് ജില്ലാ ചാപ്റ്റര്‍ കോര്‍ഡിനേറ്ററായി ഫാരിസ് മുഹമ്മദ് ഷാഫിയെ തെരഞ്ഞെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാപ്പിള കലയുടെയും തനിമയാര്‍ന്ന മാപ്പിളപാട്ടിന്റെയും സംസ്‌കാരം പകര്‍ന്ന് നല്‍കാന്‍ ഇശല്‍ക്കൂട്ടം പ്രവര്‍ത്തിക്കും. 

ദുബൈ ഇന്ത്യന്‍ മോഡേണ്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫാരിസ്. കാസര്‍കോട് ബെദ്രടുക്ക കമ്പാറിലെ മുഹമ്മദ് ഷാഫിയുടെയും ബീഫാത്തിമ്മയും മകനാണ്. ദുബൈ അല്‍കൂസില്‍ ചേര്‍ന്ന യോഗത്തില്‍ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ പ്രസിഡണ്ട് മുഹമ്മദലി കാലിക്കടവ്, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, വൈസ്. പ്രസിഡണ്ട് എം.എ നജീബ് പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?