രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ പിന്നെ എന്തുപറഞ്ഞ് ബി ജെ പി വോട്ട് പിടിക്കും: വീണ്ടും ഭരണം പിടിച്ചാലും രാമക്ഷേത്രം നിര്‍മ്മിക്കില്ല: ആചാര്യ പ്രമോദ് കൃഷ്ണന്‍

ഉത്തര്‍പ്രദേശ്: (www.kvartha.com 05.05.2019) ബിജെപി ജയിച്ചാലും രാമക്ഷേത്രം നിര്‍മ്മിക്കില്ലെന്നും രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ പിന്നെ എന്തുപറഞ്ഞ് വോട്ട് പിടിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആചാര്യ പ്രമോദ് കൃഷ്ണന്‍. ബി ജെ പി ഇപ്പോള്‍ വോട്ടുപിടിക്കുന്നത് അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനം നല്‍കിയാണെന്നും ന്നാല്‍ രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ പിന്നെന്ത് പറഞ്ഞ് വോട്ടുപിടിക്കുമെന്നുമാണ് ആചാര്യ പ്രമോദ് കൃഷ്ണന്‍ പറഞ്ഞത്.

മതത്തിന്റെ പേര് പറഞ്ഞ് അവര്‍ മതവിശ്വാസികളെ വഞ്ചിക്കുക്കയാണ്, അവര്‍ ഇനി അധികാരത്തില്‍ വന്നാല്‍ മതത്തെ മറക്കുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്യും. ബാലാക്കോട്ടില്‍ തീവ്രവാദി ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയത് ഇന്ത്യന്‍ സൈന്യമാണ്. നരേന്ദ്രമോദിയല്ല. എന്നാല്‍ ബി ജെ പിയും മോഡിയും വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, BJP, Congress, Ayodhya, Temple, Uttar Pradesh, Acharya Pramod Krishnam on Ramakshethra and BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?