തീവ്രവാദ ബന്ധമുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈബര്‍ ഗ്രൂപ്പുകളും എന്‍ഐഎ നിരീക്ഷണത്തില്‍, പ്രചരിപ്പിച്ചവര്‍ക്കും അഡ്മിന്മാര്‍ക്കും പിടിവീഴും

കൊച്ചി: (www.kvartha.com 01.05.2019) ശ്രീലങ്കയിലെ കൊളംബോയില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കി. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവയും എന്‍ഐഎ നിരീക്ഷിക്കുന്നുണ്ട്. സൈബര്‍ ഗ്രൂപ്പുകളില്‍ തീവ്രവാദ ബന്ധമുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടോയെന്ന കാര്യമാണ് നിരീക്ഷിക്കുന്നത്. തീവ്രവാദ ബന്ധമുള്ളതോ അനുകൂലിക്കുന്നതോ ആയ പോസ്റ്റുകള്‍, ചിത്രങ്ങള്‍, ശബ്ദസന്ദേശങ്ങള്‍ തുടങ്ങിയവ അയക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കും.

വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ട് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന വിവരം എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം മറ്റ് ചില തീവ്ര മതപഠന ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. ഇത്തരം ഗ്രൂപ്പുകള്‍ പ്രത്യക്ഷത്തില്‍ റിക്രൂട്ട് ഏജന്‍സിയുടെ ചുമതല നിര്‍വഹിക്കുന്നില്ലെങ്കിലും ഇവരുമായി അടുപ്പം പുലര്‍ത്തിയവര്‍ ഐഎസില്‍ ചേര്‍ന്നതാണ് നിരീക്ഷണത്തിന് കാരണം.

സിറിയയില്‍ നവാസ് അല്‍ഹിന്ദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹദീസ് സ്റ്റഡീസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ നീക്കങ്ങളാണ് നിരീക്ഷണവിധേയമാക്കുന്നത്. ഹദീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ട് നിരവധി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുമുണ്ട്. സിറിയയിലെ ദമ്മാദിലായിരുന്നു ഇതിന്റെ ആസ്ഥാനം. പിന്നീട് യെമനിലെ ഹദര്‍മൗത്തിലേക്കും യെമനില്‍ ഹൂദി കലാപമുണ്ടായപ്പോള്‍ ശ്രീലങ്കയിലേക്കും മാറ്റി. ഏതാനും മലയാളി ചെറുപ്പക്കാരും ഈ ആശയധാരയോട് ആഭിമുഖ്യമുള്ളവരാണെന്ന് ഇന്റലിജന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു.

കേരളത്തില്‍ നിന്ന് സിറിയയിലേക്ക് തിരിച്ച 16 പേരും ശ്രീലങ്കയിലെ ഹദീസ് കേന്ദ്രത്തില്‍ പരിശീലനം നേടിയവരാണ്. അല്‍ഹിന്ദി ദീഇഷിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഇത് ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം പോലും മുഖവിലക്കെടുത്തിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ദാഇഷിനെതിരെ 'സൈബര്‍ യുദ്ധം' നടത്തുന്നത് തീവ്രവാദ പ്രചാരണത്തിന് മറയിടാനാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ആസൂത്രകനായ തൗഹീദ് ജമാ അത്തിന്റെ നേതാവ് സഹ്‌റാന്‍ ഹാഷിമുമായി ആശയപരമായി അടുപ്പം പുലര്‍ത്തിയിരുന്നവരില്‍ മൂന്ന് മലയാളികളുമുണ്ടെന്ന് നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നും ദീഇഷിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുമായി ബന്ധപ്പെട്ട കേസിന്റെ തുടരന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. സഹ്‌റാന്‍ ഹാഷിം കേരളത്തിലും തമിഴ്‌നാട്ടിലും എത്തിയിരുന്നതായും കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ചിലര്‍ ഇയാളുടെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്നും എന്‍ഐഎ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sri Lanka, Bomb Blast, Kochi, Social Network, Fake, post, NIA, Whatsapp, Colombo, Cyber Crime, NIA Observing cyber groups 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?