പ്രവാസികളെ വെട്ടിലാക്കി ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് വര്‍ധന


കേരളം (www.evisionnews.co): പ്രവാസികളെ വെട്ടിലാക്കി ദുബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്. സാധാരണ നിരക്ക് വര്‍ധനയെക്കാള്‍ മൂന്നിരട്ടിയോളം നിരക്ക് വര്‍ധിക്കുമെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതുമാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത് എന്നാണ് സൂചന.

ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തമാസം യു.എ.ഇയിലെ സ്‌കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും. സീറ്റുകളുടെ കുറവ് കാരണം വര്‍ഷാവസാനത്തിലും ഇത്തവണ ടിക്കറ്റ് നിരക്ക് താഴാനുള്ള സാധ്യത കുറവാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ പോലും ഇപ്പോള്‍ തന്നെ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?