ബെറ്റ് തോറ്റു: മനുഷ്യത്വം ജയിച്ചു: നന്മ വിതറിയ മൂന്നു മനുഷ്യസ്‌നേഹികളുടെ ബെറ്റ് കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായി
കാസര്‍കോട്(www.evisionnews.co): വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് ബഷീര്‍ എടപ്പാള്‍, കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്തന്‍ ജയിക്കുമെന്ന് നിയാസ് മലബാരി, ബെറ്റിനുണ്ടോ എന്ന് വടകരയിലെ അഷ്‌ക്കര്‍ കെ.എ, ബെറ്റില്‍ ജയിച്ചുകിട്ടിയ ഒന്നേകാല്‍ ലക്ഷം രൂപ മറ്റൊരു സുഹൃത്തായ റാഫി പെരിങ്ങലയുടെ വൃക്ക മാറ്റിവയ്ക്കല്‍ ഫണ്ടിലേക്ക് നല്‍കിയാണ് കഥ അവസാനിപ്പിച്ചത്. സംഭവം നിയാസ് മലബാരി അഷ്‌ക്കറിന് നന്ദിയും റാഫി പെരിങ്ങലയ്ക്ക് ഓപ്പറേഷന് ആവശ്യമായ തുക ആവശ്യപ്പെട്ടും പോസ്റ്റ് ഫേസ്ബുക്കിലിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്.
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് വേണ്ടി ബഷീര്‍ എടപ്പാളും കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് വേണ്ടി നിയാസ് മലബാറിയുമാണ് അഷ്‌കര്‍ കെ.എയുമായി ബെറ്റ് വെച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയം പ്രവചിച്ച് നിയാസ് മലബാറി 25000 രൂപയും കെ. മുരളീധരന്റെ വിജയം പ്രവചിച്ച് ബഷീര്‍ എടപ്പാള്‍ ഒരു ലക്ഷം രൂപയ്ക്കുമാണ് അഷ്‌കര്‍ കെ.എ.യുമായി ബെറ്റില്‍ ഏര്‍പ്പെട്ടത്. മുസ്ലിം ലീഗില്‍ നിന്ന് സിപിഎമ്മിലേക്ക് കടന്നുവന്ന അഷ്‌കറിന് വടകര, കാസര്‍കോട് സീറ്റുകള്‍ ഇടതുമുന്നണിക്ക് ലഭിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഫേസ് ബുക്ക് ചാറ്റില്‍ 125000 ലക്ഷം രൂപയ്ക്ക് വാത് വയ്‌ക്കേണ്ടി വന്നപ്പോള്‍ അഷ്‌കര്‍ ഒട്ടും സംശയിച്ചതുമില്ല.
നാലുപേരും ഫേസ് ബുക്ക് സുഹൃത്തുക്കള്‍ മാത്രമാണ് എന്നതാണ് ഈ ബെറ്റ് കഥയിലെ സവിശേഷത. ബെറ്റ് തുക നിമിഷം പോലും ആലോചിക്കാതെ റാഫിക്ക് സഹായധനമായി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചതോടെ സോഷ്യല്‍ മീഡിയ സൗഹൃദ കൂട്ടായ്മയില്‍ നിന്ന് മറ്റൊരു നന്മ കൂടി തെളിയുകയായിരുന്നു.
വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് Basheer Edappal
ജയിക്കും,ബെറ്റിനുണ്ടോ എന്ന് Ashkar KA
എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ്
********
കാസറഗോഡ് ഉണ്ണിത്താന്‍ ജയിക്കുമെന്ന് ഞാന്‍
ജയിക്കില്ല,ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്‌കര്‍
എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ്
രണ്ട് ബെറ്റിലും തോറ്റ അഷ്‌കര്‍ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതനുസരിച്ച് 125000 (ഒരു
ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന KSU പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട് (ആദ്യ കമന്റിലുണ്ട്)
ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.ഒരു ആയിരം രൂപ ഇടാന്‍ പറ്റുന്നവര്‍ ദയവ് ചെയ്ത് കമന്റ് ബോക്‌സിലേക്ക് വരണം
Muhammed RAFI
Federal Bank
Branch - Kayamkulam
Account No - 10540100300824
Ifsc Code: FDRL0001054
Powered by Info News For You

Comments
Post a Comment