വയോധികനെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവ് അറസ്റ്റില്‍, കാരണം കേട്ട് ഞെട്ടി പോലീസ്
മണിമല: (www.kvartha.com 22.05.2019) വയോധികനെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മണിമല മൂങ്ങാനി പുളിക്കല്‍പീടിക വീട്ടില്‍ പി ടി തോമസ് എന്ന ബേബി (88)യെ കൊലപ്പെടുത്തിയ കട്ടപ്പന വള്ളക്കടവ് കോളനി കാരകുന്നില്‍ വില്‍സണ്‍ (36) ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ച രണ്ട് മണിയോടെ പഴയിടത്ത് റബര്‍ തോട്ടത്തിലാണ് ബേബിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സ്ഥിരം മദ്യപാനിയായ പ്രതി പണം അപഹരിക്കുന്നതിനാണ് കൊല നടത്തിയതെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് തോമസിനെ കാണാനില്ലെന്ന് കാട്ടി മണിമല പോലീസ് സ്‌റ്റേഷനില്‍ മകന്‍ സാബു തോമസ് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി വില്‍സണെയും തോമസിനെയും മണിമല ടൗണ്‍ ഭാഗത്തും പൂവത്തോലി ഭാഗത്തും കണ്ടതായി നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് വില്‍സണെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊല നടത്തിയ വിവരം അറിയുന്നത്.
കട്ടപ്പന സ്വദേശിയായ പ്രതി വില്‍സണ്‍ കുറച്ചുമാസങ്ങളായി മണിമല ഭാഗത്തു കൂലിവേല ചെയ്തുവരുകയായിരുന്നു. ചൊവ്വാഴ്ച ഇരുവരും ഒരുമിച്ച് ഓട്ടോയില്‍ തോമസിന്റെ വീട്ടിലെത്തി ബാങ്ക് പാസ്ബുക്ക് എടുത്ത് മടങ്ങി. തുടര്‍ന്ന് ബാങ്കിലെത്തി പണം പിന്‍വലിച്ച ശേഷം ഓട്ടോ തിരികെ പറഞ്ഞയച്ചു. ഇരുവരും പൂവത്തോലി ഭാഗത്തെ റബര്‍ തോട്ടത്തില്‍ എത്തുകയും തുടര്‍ന്ന് പ്രതി തോമസിന്റെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നു. 1500 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ബേബി, ബോബി, ടെസി, റാണി, സാബു, മിനിമോള്‍, ജോര്‍ജുകുട്ടി.

Keywords: Kerala, News, Murder, Dead, man, Youth, Arrested, Case, Police, Old age man murdered, Youth arrested.
Powered by Info News For You

Comments
Post a Comment