നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞു; വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലം; ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാത അംബേദ്കര്‍ നഗറിലൂടെയാണ് പോകുന്നതെന്നും മായാവതി; അഖിലേഷിന്റെ പിന്തുണ കൂടിയുള്ള മായാവതിയുടെ കണ്ണ് പ്രധാനമന്ത്രിക്കസേരയിലോ?
ലഖ്‌നൗ: (www.kvartha.com 07.05.2019) നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞെന്നും വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമാണെന്നും ബിഎസ്പി നേതാവ് മായാവതി. എല്ലാം നല്ലത് പോലെ നടക്കുകയാണെങ്കില്‍ അംബേദ്കര്‍ നഗറില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കാരണം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാത അംബേദ്കര്‍ നഗറിലൂടെയാണ് പോകുന്നതെന്നും മായാവതി പറഞ്ഞു.
മായാവതിയുടെ നോട്ടം പ്രധാനമന്ത്രിക്കസേരയിലേക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നേരത്തെ പലതവണ അഖിലേഷ് യാദവ് പ്രധാന മന്ത്രി പദത്തിലേറാന്‍ മായാവതിക്ക് പിന്തുണ അറിയിച്ചിരുന്നു. പല തവണ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രധാനമന്ത്രിയാവണമെന്ന് മായാവതി പരസ്യമായി പറഞ്ഞിട്ടില്ല. അംബേദ്കര്‍ നഗറില്‍ നിന്ന് മത്സരിച്ച് നാല് പ്രാവശ്യം മായാവതി ലോക്‌സഭയിലെത്തിയിട്ടുണ്ട്. മെയ് 12നാണ് അംബേദ്കര്‍ നഗറിലെ തെരഞ്ഞെടുപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Uttar Pradesh, Lucknow, Election, Trending, Mayavati, PM, Mayawati hints at her PM ambition

Powered by Info News For You

Comments
Post a Comment