പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ പെട്ടെന്ന് കാണാതായി; അത്ഭുതമെന്ന് കുടുംബം; പ്രാര്‍ത്ഥനാ കേന്ദ്രമായി വീട്, വീട്ടില്‍ സന്യാസിമാരുടേയും ആളുകളുടേയും ഒഴുക്ക്, ഒളിച്ചോട്ടമെന്ന് പോലീസ്
ജയ്പൂര്‍: (www.kvartha.com 28.05.2019) വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ പെട്ടെന്ന് കാണാതായി. ജയിസല്‍മെറിലെ ബാര്‍മര്‍ ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതാകുന്നത്. രത്തന്‍പൂര്‍ വില്ലേജിലെ ലീല എന്ന യുവതിയെ ആണ് പ്രാര്‍ത്ഥനയ്ക്കിടെ പെട്ടെന്ന് കാണാതാകുന്നത്.
സംഭവത്തെ അത്ഭുതമാണെന്നാണ് കുടുംബം പറയുന്നത്. ഇത് ദൈവത്തിന്റെ ഒരു കളിയാണെന്നും അവര്‍ പറയുന്നു. യുവതി അപ്രത്യക്ഷമായെന്ന വാര്‍ത്ത അറിഞ്ഞതോടെ ഇവരുടെ വീട് ഒരു പ്രാര്‍ത്ഥനാ കേന്ദ്രമായിരിക്കുകയാണ്. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ച യുവതിയുടെ വീട്ടിലെത്തിയ സന്യാസിമാരും അയല്‍ക്കാരുമൊക്കെ ധ്യാനത്തിലിരിക്കുകയാണ് ഇപ്പോള്‍.
എന്നാല്‍ ഇത് അത്ഭുതമാണെന്ന് പറയുന്ന കുടുംബം, യുവതിയെ കാണാതായ സംഭവത്തില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം ഗുദാമലാനി പോലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
യുവതി എവിടെയെങ്കിലും പോയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ ശാസ്ത്രയുഗത്തില്‍ ഒരു വ്യക്തി അപ്രത്യക്ഷമാകുകയെന്നത് അസാധ്യമായ കാര്യമാണെന്ന് ഡി.വൈ.എസ്.പി പ്യാരിലാല്‍ മീണ പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ‘Woman disappears’ in Barmer, family says miracle, Jaipur, News, Religion, Local-News, Police, Case, Missing, Woman, National.

Powered by Info News For You

Comments
Post a Comment