അച്ഛന്‍ തല്ലിയ അമ്മയെ രക്ഷിക്കാന്‍ എട്ടുവയസ്സുകാരന്‍ ഓടിയത് ഒന്നരകിലോമീറ്റര്‍; കുതിച്ചെത്തിയ പോലീസ് പിതാവിനെ പിടിച്ച് അകത്തിട്ടു

ലഖ്‌നൗ: (www.kvartha.com 01.05.2019) അച്ഛന്റെ മര്‍ദ്ദനത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ച മുഷ്താഖ് എന്ന എട്ടുവയസ്സുകാര്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്.

വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന് മുഷ്താഖ് കരഞ്ഞുകൊണ്ട് പോലീസ് സ്‌റ്റേഷനിലേക്ക് ഓടി. കരഞ്ഞുതളര്‍ന്ന് സ്‌റ്റേഷനിലേക്ക് കയറിവന്ന കുട്ടിയെ കണ്ട് പോലീസുകാരും ആദ്യം ഒന്നമ്പരന്നു. തുടര്‍ന്ന് കാര്യങ്ങള്‍ വിശദമായി കേട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവസ്ഥലത്തെത്തുകയും കുട്ടിയുടെ അച്ഛനെ പിടികൂടുകയുമായിരുന്നു. ഈ എട്ടുവയസ്സുകാരനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് രാഹുല്‍ ശ്രീവാസ്തവ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.                       


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: National, News, Boy, Runs, Mother, Father, Police, Case, Arrested, 8 year old boys runs 1.5 kilometer to save his mother.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?