അക്രമം നടത്തി ഗള്‍ഫിലേക്ക് കടന്ന നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി ജയിലിലടച്ചു
ബദിയടുക്ക: (www.kasargodvartha.com 04.05.2019) അക്രമം നടത്തി ഗള്‍ഫിലേക്ക് കടന്ന നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ തിരിച്ചു വരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി ജയിലിലടച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലും വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും നടന്ന നിരവധി അക്രമക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഉളിയത്തടുക്കയിലെ എ ഇ ഷംസുദ്ദീന്‍ എന്ന കോബ്ര സമദാനി (24)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
സമദാനിയെബദിയടുക്ക പോലീസ് കരിപ്പൂരില്‍ വെച്ച് കസ്റ്റഡിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കഞ്ചാവ് കടത്ത് പോലീസില്‍ ഒറ്റിക്കൊടുത്തു എന്നാരോപിച്ച് നെല്ലിക്കട്ടയിലെ നൗഷാദിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് രാത്രി നാലംഗ സംഘം കാറില്‍ ബലമായി പിടിച്ചു കൊണ്ടുപോയി മധൂര്‍ പറക്കിലയില്‍ വെച്ച് മര്‍ദിച്ചവശനാക്കുകയും ആള്‍താമസമില്ലാത്ത മുറിയില്‍ പൂട്ടിയിടുകയും ചെയ്ത കേസില്‍ പ്രതിയാണ് സമദാനി.
സംഭവവുമായി ബന്ധപ്പെട്ട് സഫ് വാന്‍, ബദ്റു, സമദാനി തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. സഫ് വാനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദാനിയെയും ബദ്റുവിനെയും കണ്ടെത്തുന്നതിന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം ഗള്‍ഫില്‍ പോയ സമദാനി നാട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യം വിവരം ലഭിച്ച പോലീസ് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് പിടികൂടിയത്. ബദ്റുവിനെ പിടികൂടിയാല്‍ മാത്രമേ കേസിലെ നാലാം പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. സമദാനിക്കെതിരെ വിദ്യാനഗര്‍, ബദിയടുക്ക സ്റ്റേഷനുകളിലായി ഏഴോളം കേസുകള്‍ നിലവിലുണ്ട്. വധശ്രമം, പിടിച്ചുപറി, ലഹരിമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലെ പ്രതി കൂടിയാണ് സമദാനിയെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Jail, Remand, accused, case, Many case accused arrested from Airport
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment