എക്‌സിറ്റ് പോളുകള്‍ എക്‌സാക്റ്റ് പോള്‍ ആകുമോ, അതോ ഭരണത്തില്‍ നിന്നുള്ള എക്‌സിറ്റോ? മനക്കോട്ട കെട്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍; വോട്ടെണ്ണല്‍ വ്യാഴാഴ്ച

തിരുവനന്തപുരം: (www.kvartha.com 22.05.2019) എക്‌സിറ്റ് പോളുകള്‍ എക്‌സാക്റ്റ് പോള്‍ ആകുമോ, അതോ നിലവിലുള്ള ഭരണത്തില്‍ നിന്നുള്ള എക്‌സിറ്റ് ആകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. രാവിലെ ഏഴ് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഏകദേശരൂപം ലഭിക്കും. മനക്കോട്ട കെട്ടിയുള്ള കാത്തിരിപ്പ് അതോടെ അവസാനിപ്പിക്കാം.

എന്‍ഡിഎയ്ക്ക് അനുകൂലമായാണ് ഇത്തവണ എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നത്. 365 സീറ്റ് വരെ എന്‍ഡിഎയ്ക്ക് പ്രവചിക്കുന്ന പോളുകള്‍ വരെയുണ്ട്. കേവല ഭൂരിപക്ഷത്തിന് അഞ്ച് സീറ്റുകള്‍ അകലെ 267 സീറ്റ് പ്രവചിക്കുന്ന എബിപി ന്യൂസിന്റെ പ്രവചനമാണ് എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് ഏറ്റവും കുറവ് സീറ്റുകള്‍ പ്രവചിക്കുന്നത്. 1999 മുതലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ 90 ശതമാനവും തെറ്റായിരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് എക്‌സിറ്റ് പോളുകള്‍ വന്നതെന്ന ആക്ഷേപവുമുണ്ട്. ഏതായാലും ഒന്നരമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വ്യാഴാഴ്ചയോടെ തീരുമാനമാകും. രാജ്യം ഭരിക്കുന്നത് ആരാണെന്നറിയാന്‍ അതുവരെ കാത്തിരിക്കാം.


ഇത്തവണ ഓരോ നിയമസഭ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് ബാലറ്റുകള്‍ കൂടി എണ്ണുന്നതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകാനാണ് സാധ്യത. അതേസമയം വോട്ട് യന്ത്രങ്ങള്‍ എണ്ണിത്തീരാന്‍ നാല് മണിക്കൂര്‍ മതിയെന്നതിനാല്‍ ഉച്ചയോടെ ഫലസൂചനകള്‍ ലഭിക്കുമെന്നാണറിയുന്നത്. അന്തിമ ഫലപ്രഖ്യാപനം വരാന്‍ 10 മണി വരെ കാത്തിരിക്കണമെന്നാണ് വിവരം.

നേരിയ മാര്‍ജിനില്‍ വിജയിയെ നിശ്ചയിക്കുന്ന മണ്ഡലങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകുന്ന പക്ഷം വിവിപാറ്റ് എണ്ണലിലേക്ക് കടന്നാല്‍ സമയം വീണ്ടും നീളും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. രാവിലെ 8.10ഓടെ തന്നെ ആദ്യ ലീഡ് വിവരങ്ങള്‍ പുറത്തുവരുമെന്നാണ് വിവരം. വോട്ട് യന്ത്രത്തിലെയും വിവിപാറ്റിലെയും വോട്ടുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവിപാറ്റ് ഫലമാണ് അന്തിമമായി പരിഗണിക്കുക. വിവിപാറ്റ് ബാലറ്റുകള്‍ എണ്ണുന്നതിന് എല്ലാ കൗണ്ടിംഗ് ബൂത്തുകളിലും പ്രത്യേക ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു വിവിപാറ്റ് എണ്ണിത്തീരാന്‍ ശരാശരി 40 മിനിറ്റ് വേണം.


Keywords: Kerala, News, Election, Lok Sabha, EXIT-POLL, Vote, Counting, Politics, General election: Counting on Thursday.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?