റെയില്‍വെ ആപ്പില്‍ അശ്ലീല പരസ്യമെന്ന് യുവാവിന്റെ പരാതി; ആദ്യം ഉപയോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി ക്ലിയര്‍ ചെയ്യട്ടെയെന്ന് ഐആര്‍സിറ്റിസിയുടെ മറുപടി

ന്യൂഡല്‍ഹി: (www.kvartha.com 30.05.2019) ഐആര്‍സിറ്റിസിന്റെ ഔദ്യോഗിക ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനില്‍ അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്ന് പരാതി നല്‍കിയാള്‍ക്ക് ചുട്ട മറുപടി നല്‍കി അധികൃതര്‍. ആനന്ദ് കുമാര്‍ എന്നയാളാണ് റെയില്‍വെ ആപ്പിലെ അശ്ലീല പരസ്യങ്ങളെ കുറിച്ച് പരാതി നല്‍കിയത്.

ഇന്ത്യന്‍ റെയില്‍വെ കേറ്ററിങ് അന്‍ഡ് ടൂറിസം കോര്‍പ്പറേഷനെയും(ഐആര്‍സിറ്റിസി) റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെയും ടാഗ് ചെയ്ത് ട്വിറ്ററിലൂടെയാണ് ഇയാള്‍ പരാതി അറിയിച്ചത്. റെയില്‍വെ നല്‍കിയ വിശദീകരണം പരസ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടയ്ക്ക് പോപ്പ് അപ്പ് ചെയ്ത് വരുന്ന കുക്കീസ് ആണെന്നാണ്. അങ്ങനെ കുക്കീസ് ഒഴിവാക്കണമെങ്കില്‍ ആദ്യം ഉപയോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി ക്ലിയര്‍ ചെയ്യണമെന്നുമാണ് റെയില്‍വെ പറഞ്ഞത്.

IRCTC Just Schooled a Man Who Complained About Porn Ads on Their App, New Delhi, News, National, Railway, Complaint, Technology, Application

ഉപയോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി പരിഗണിച്ചാണ് കുക്കീസ് എന്നറിയപ്പെടുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. റെയില്‍വെ ആപ്പില്‍ കണ്ട പരസ്യങ്ങള്‍ അത് ഉപയോഗിച്ച ആളുടെ ബ്രൗസിങ് ഹിസ്റ്ററി മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് അയയ്ക്കുന്ന പരസ്യങ്ങളാണെന്നും റെയില്‍വെയുമായി അതിന് ബന്ധമൊന്നുമില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IRCTC Just Schooled a Man Who Complained About Porn Ads on Their App, New Delhi, News, National, Railway, Complaint, Technology, Application


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?