മോദി യഥാര്‍ത്ഥ ഹീറോ: പ്രധാനമന്ത്രിയെ പിന്തുണച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ നടന്‍ ഗോപകുമാറും നടി ജലജയും


ദേശീയം (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പില്‍ പിന്തുണ അറിയിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന താരങ്ങളുടെ കൂട്ടായ്മയില്‍ മലയാളത്തില്‍ നിന്നും നടന്‍ ഗോപകുമാറും നടിമാരായ ജലജയും മേനകയും പങ്കെടുത്തു. സ്വയം രാജ്യത്തിന്റെ കാവല്‍ക്കാരനായി നില്‍ക്കുന്ന ഒരാളെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഗോപകുമാര്‍ പറഞ്ഞു. നരേന്ദ്രമോദി യഥാര്‍ത്ഥ ഹീറോയാണെന്നാണ് മേനക പറഞ്ഞത്. സിനിമയില്‍ രണ്ടുമണിക്കൂര്‍ ഹീറോയിസം കാണുമ്പോള്‍ നമുക്ക് ഭയങ്കര ഉന്മേഷം തോന്നും. അത് നടപ്പിലാക്കണമെങ്കില്‍ എത്ര കഷ്ടപ്പെടണം എന്നുള്ളതിന്റെ തെളിവാണ് മോദി കാണിക്കുന്നത്'- മേനക പറഞ്ഞു.

അതേസമയം, ബിജെപിയെ തോല്‍പ്പിക്കാനായി വോട്ടു ചെയ്യുക എന്ന ആഹ്വാനവുമായി 600ല്‍ അധികം സിനിമാ നാടകകലാകാരന്മാര്‍ രംഗത്തു വന്നിരുന്നു. നസീറുദ്ദീന്‍ ഷാ, അമോല്‍ പലേക്കര്‍, ഗിരീഷ് കര്‍ണാഡ്, കൊങ്കണ സെന്‍ ശര്‍മ, അരുന്ധതി നാഗ്, അനുരാഗ് കശ്യപ്, എംകെ റെയ്ന, രത്ന പട്നായിക് ഷാ തുടങ്ങിയവര്‍ ഈ ക്യാമ്പയിന് ഒപ്പമുണ്ട്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?