ഡി വൈ എഫ് ഐ നേതാവിന്റെ വീര മൃത്യു: സര്‍ക്കാര്‍ സഹായമഭ്യര്‍ത്ഥിച്ച് മുസ്ലിം ലീഗ് സൈബര്‍ കൂട്ടായ്മ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചു
കുമ്പള: (www.kasargodvartha.com 26.05.2019) വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനിറങ്ങിയപ്പോള്‍ പുഴയില്‍ മുങ്ങിത്താഴ്ന്ന് വീരമൃത്യു വരിച്ച ഡി വൈ എഫ് ഐ കുമ്പള ബ്ലോക്ക് ട്രഷറര്‍ അജിത് കുമാറിന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള അവാര്‍ഡ് സമര്‍പ്പിക്കണമെന്നും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ദുരിതാശ്വാസമായി കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കണമെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ കൂട്ടായ്മയായ 'ഗ്രീന്‍ ഹൗസ്' മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.
കോഴിക്കോട് ഭൂഗര്‍ഭ അഴുക്ക് ചാല്‍ വൃത്തിയാക്കുന്നതിനിടെ വീണ രണ്ട് ആന്ധ്രാ സ്വദേശികളെ രക്ഷിക്കാനിറങ്ങി മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ അതേ പരിഗണന അജിത് കുമാറിനും നല്‍കണമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ ഗ്രീന്‍ ഹൗസ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് നേതാവ് മജീദ് പച്ചമ്പള, കെ എം സി സി നേതാക്കളായ സുബൈര്‍ കുബണൂര്‍, റിയാസ് അയ്യൂര്‍, മുനീര്‍ ബേരിക്ക, അസീസ് ഉളുവാര്‍ എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Death, Muslim-league, Social-Media, DYFI leader's death; Muslim League's cyber wing sent E-mail to CM
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Death, Muslim-league, Social-Media, DYFI leader's death; Muslim League's cyber wing sent E-mail to CM
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment