പുഴയില്‍ വീണ വിദ്യാര്‍ത്ഥിയെ രക്ഷിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച അജിത് കുമാറിന്റെ കുടുംബത്തിന് സ്‌നേഹവീടൊരുക്കുമെന്ന് ഡിവൈഎഫ്‌ഐ
കാസര്‍കോട്: (www.kasargodvartha.com 29.05.2019) കര്‍ണാടകയില്‍ പുഴയില്‍ മുങ്ങി മരിച്ച ഡിവൈഎഫ്‌ഐ നേതാവ് അജിത് കുമാറിന്റെ കുടുംബത്തിന് സ്‌നേഹവീടൊരുക്കുമെന്ന് ഡിവൈഎഫ്‌ഐ. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ദക്ഷിണ കന്നഡയില്‍ ബണ്ട്വാള്‍ കല്ലടുക്കയില്‍ നേത്രാവതി പുഴയില്‍ കുളിക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ട ബാലസംഘം പ്രവര്‍ത്തകന്‍ മനീഷ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അജിത്കുമാര്‍ മുങ്ങി മരിച്ചത്. അപകടത്തില്‍ മനീഷ് കുമാറും മരിച്ചിരുന്നു.
സ്വന്തമായി ഒരു വീട് ഇല്ലാതിരുന്നിട്ടും മറ്റുള്ളവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനും നിരവധി കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കാനും കുടിവെള്ളം എത്തിക്കാനും ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കാനും നാട്ടില്‍ സജീവമായി ഇടപെട്ട പ്രവര്‍ത്തകനായിരുന്നു അജിത് കുമാര്‍. നിരവധി ജീവിതങ്ങള്‍ക്ക് അഭയമായി മാറിയ അജിത്തിന്റെ കുടുംബം അനാഥമാകില്ലെന്നും അതുകൊണ്ട് തന്നെയാണ് കുടുംബത്തെ സംരക്ഷിക്കാന്‍ സംഘടന മുന്നിട്ടിറങ്ങുന്നതെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, news, Kerala, Death, Drown, River, DYFI, Kumbala, Balasangam, Committee., dyfi will build house for ajith kumar

Powered by Info News For You

Comments
Post a Comment