ഉന്നത വിജയികളെ എം.എസ്.എഫ് അനുമോദിച്ചു
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസ് നേടിയ യു. ഫാത്തിമ, സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷയില്‍ അഞ്ചാം തരത്തില്‍ ടോപ് പ്ലസ് നേടി നാടിന് അഭിമാനമായി മാറിയ അന മൊയ്തീന്‍, ഹുസ്‌ന സിദ്ധീഖ് ബേക്കല്‍, റഫ റഫീഖ്, പത്താം തരത്തില്‍ ടോപ്പ് പ്ലസ് നേടിയ നാഫിയ സീദു കസബ് എന്നിവര്‍ക്ക് എം.എസ്.എഫ് കുന്നില്‍ ശാഖയുടെ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. ബദറുല്‍ മുനീര്‍, സിനാന്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. മണ്ഡലം സെക്രട്ടറി ഇര്‍ഫാന്‍ കുന്നില്‍, അന്‍സാഫ് ഹസന്‍, ഇന്‍ഷാഫ്, ഉനൈസ് സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment