യു.പിയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് സീറ്റ് കുറയും: തിരിച്ചടി പ്രവചിച്ച് കേന്ദ്രമന്ത്രി രാം ദാസ് അത്താവലെ
ന്യൂഡല്‍ഹി (www.evisionnews.co): 2014ല്‍ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ സീറ്റ് മാത്രമെ ഇത്തവണ യു.പിയിലും മഹാരാഷ്ട്രയിലും ലഭിക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ. എസ്.പി ബി.എസ്.പി ആര്‍.എല്‍.ഡി കൂട്ടുകെട്ട് വന്നതോടെ 15 സീറ്റ് വരെ യു.പിയില്‍ ബി.ജെ.പിക്ക് നഷ്ടമാകുമെന്നാണ് അത്തേവാല പറഞ്ഞത്. 2014ല്‍ 80ല്‍ 73സീറ്റും ബി.ജെ.പി- അപ്നാ ദള്‍ സഖ്യത്തിന് ലഭിച്ചിരുന്നു. അന്ന് എസ്.പി ബി.എസ്.പി സഖ്യം ഉണ്ടായിരുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് സീറ്റെങ്കിലും ഇത്തവണ ബി.ജെ.പിക്ക് നഷ്ടമാകും. 2014 ല്‍ ബി.ജെ.പി- ശിവസേന സഖ്യം 48ല്‍ 42 സീറ്റിലും വിജയിച്ചിരുന്നു. 2014 ല്‍ സ്വാഭിമാനി സേത്കരി പാര്‍ട്ടി ബി.ജെ.പിക്കും ശിവസേനയ്ക്കും ഒപ്പം നിന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യത്തിനൊപ്പമാണ് അവര്‍. എന്നാല്‍ പശ്ചിമബംഗാളിലും ഒഡീഷയിലും വിജയം നേടി ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്'- അത്താവലെ പറഞ്ഞു.
Powered by Info News For You

Comments
Post a Comment