തൊണ്ടമുള്ള്, അഞ്ചാം പനി, വില്ലന്‍ ചുമ, മുണ്ടിനീര് തുടങ്ങിയ രോഗങ്ങള്‍ക്ക് യഥാസമയം കുത്തിവയ്പ് ഇല്ലെങ്കില്‍ അപകടം ചെയ്യും; കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ നിര്‍ബന്ധമായി എടുക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
കൊച്ചി: (www.kvartha.com 29.05.2019) കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ നിര്‍ബന്ധമായി എടുക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണമായി എടുക്കാത്ത 25 കുട്ടികളും ഭാഗികമായി മാത്രം എടുത്ത 325 കുട്ടികളും ഉണ്ടെന്നുമാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി പി പ്രീത അറിയിച്ചത്.
ഡിഫ്തീരിയ(തൊണ്ടമുള്ള്), അഞ്ചാം പനി, വില്ലന്‍ ചുമ, മുണ്ടിനീര് തുടങ്ങിയവയ്ക്ക് കാരണമായേക്കാവുന്നത് യഥാസമയം കുത്തിവയ്പ് എടുക്കാത്തവര്‍ക്കാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഏതെങ്കിലും കാരണവശാല്‍ പ്രതിരോധ കുത്തിവയ്പുകള്‍ യഥാസമയം എടുക്കാത്ത കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് കുത്തിവയ്പ് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധ കുത്തിവെയ്പ്പുകള്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യമായി ലഭിക്കും. പ്രതിരോധ കുത്തിവയ്പുകള്‍ രേഖപ്പെടുത്തിയ കാര്‍ഡ് സൂക്ഷിച്ച് വയ്ക്കണമെന്നാണ് ഡിഎംഒ അറിയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഈ വര്‍ഷം രണ്ട് പേര്‍ക്കാണ് ഡിഫ്തീരിയയും 216 പേര്‍ക്ക് അഞ്ചാം പനിയും 11 പേര്‍ക്ക് വില്ലന്‍ ചുമയും 51 പേര്‍ക്ക് മുണ്ടിനീരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Health department warning about diphtheria, Kochi, News, Kerala, Health, Child
Powered by Info News For You

Comments
Post a Comment