തകര്‍ന്നടിഞ്ഞ് തലസ്ഥാനം; ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് വമ്പന്‍ ജയം

ചെന്നൈ: (www.kvartha.com 02.05.2019) ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വമ്പന്‍ജയം. 80 റണ്‍സിനാണ് ചെന്നൈയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 99 റണ്‍സിന് ഓള്‍ ഔട്ടായി.

നായകന്‍ ശ്രേയസ് അയ്യരും ശിഖര്‍ ധവാനും ഒഴികെ ആരും ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നില്ല. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 44 റണ്‍സ് നേടി. ധവാന്‍ 19 റണ്‍സെടുത്തു. ചെന്നൈ നിരയില്‍ നാലുവിക്കറ്റെടുത്ത ഇമ്രാന്‍ താഹിറാണ് ഡല്‍ഹിയുടെ നട്ടെല്ലൊടിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, News, Chennai, Chennai Super Kings, Sports, Cricket, IPL; CSK Beat DC.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?