കലശലായ തലവേദന അനുഭവപ്പെടാനുള്ള കാണമെന്താണ്? കാരണത്തെ കുറിച്ച് ഒരു വിവരണം

കൊച്ചി: (www.kvartha.com 20.05.2019) തലവേദന പലര്‍ക്കും പിടിപെടുന്ന പ്രധാന പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും തലവേദനയാല്‍ അസ്വസ്ഥരാവാറുണ്ട് നാം. തലച്ചോറിന്റെയും ബന്ധപ്പെട്ട ഞരമ്പുകളുടെയും തലയ്ക്ക് പുറമേയുള്ള ഭാഗങ്ങളുടെയും പ്രശ്‌നങ്ങളാണ് സാധാരണഗതിയില്‍ തലവേദനയുണ്ടാക്കുന്നത്.

മൈഗ്രേന്‍ ആണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന തലവേദന. സാധാരണയുണ്ടാകുന്ന തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടുന്നു. പലരും മൈഗ്രേന്‍ നിയന്ത്രിക്കുന്നത് സ്ഥിരമായി മരുന്ന് കഴിച്ചാണ്.

 What could be the cause of daily headaches? Kochi, News, Kerala, Health, Lifestyle & Fashion

ഏതു തരത്തിലുള്ള തലവേദനയാണെങ്കിലും അത് വിടാതെ തുടരുകയാണെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. നിര്‍ജലീകരണമാണ് പല തലവേദനകള്‍ക്കും കാരണം. അതിനാല്‍തന്നെ തലവേദനയുള്ളപ്പോള്‍ വെള്ളം നന്നായി കുടിക്കുക. രാത്രി ഉറക്കമിളയ്ക്കുന്നവര്‍ അത്രയും സമയം അടുത്ത ദിവസം ഉറങ്ങിത്തീര്‍ക്കണം. ഇളംചൂടുള്ള എണ്ണ തലയില്‍ മസാജ് ചെയ്ത് ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കണം. അമിതമായ ടിവി കമ്പ്യൂട്ടര്‍ ഉപയോഗം പൊതുവായി വരുന്ന തലവേദനയ്ക്ക് ഇക്കാലത്ത് കാരണമാകാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: What could be the cause of daily headaches? Kochi, News, Kerala, Health, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?