രാഹുലിന്റെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിച്ചില്ല; കോണ്‍ഗ്രസില്‍ പ്രവര്‍ത്തകരല്ല, നേതാക്കളാണ് ഉള്ളത്, രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും വിമര്‍ശിച്ച് ശിവസേന മുഖപത്രം

മുംബൈ: (www.kvartha.com 27.05.2019) രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിക്കുന്നതല്ലെന്ന് ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വിയാണ് നേരിടേണ്ടി വന്നതെന്നും കോണ്‍ഗ്രസില്‍ പ്രവര്‍ത്തകരല്ല നേതാക്കളാണ് ഉള്ളതെന്നും ശിവസേന പറഞ്ഞു. മുഖപത്രമായ സമ്‌നയിലാണ് കോണ്‍ഗ്രസിനെതിരെ ശിവസേന വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

National, News, Politics, Rahul Gandhi, Priyanka Gandhi, Congress, Lok Sabha, Election, Samna, Mumbai, sivasena against rahul gandhi and prayanka gandhi

രാഹുലിന്റെ പ്രസംഗങ്ങള്‍ ജനങ്ങളില്‍ മതിപ്പുണ്ടാക്കിയില്ല, പ്രിയങ്ക ഗാന്ധിക്കും തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല, 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ നാണംകെട്ട തോല്‍വിയാണ് ഇത്തവണ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്, രാജ്യത്തിന് പ്രയോജനപ്പെടുന്ന ഒന്നും രാഹുല്‍ പറഞ്ഞിട്ടില്ലെന്നും സമ്‌നയില്‍ ശിവസേന പറയുന്നു. കഴിഞ്ഞ തവണ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നേടാന്‍ സാധിച്ചെങ്കില്‍, ഇത്തവണ അത് ഒന്നായി ചുരുങ്ങിയെന്നും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ശിവസേന പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Politics, Rahul Gandhi, Priyanka Gandhi, Congress, Lok Sabha, Election, Samna, Mumbai, sivasena against rahul gandhi and prayanka gandhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?