താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്ന അമ്മമാര്‍ ഇനി ടെന്‍ഷനടിക്കേണ്ട; മുംതാസിന്റെ മടിത്തട്ടില്‍ സമാധാനത്തോടെ കുഞ്ഞിനെ മുലയൂട്ടാം
ആഗ്ര: (www.kvartha.com 27.05.2019) കൈക്കുഞ്ഞുമായെത്തുന്ന അമ്മമാര്‍ക്ക് ഇനി ധൈര്യമായി താജ്മഹല്‍ സന്ദര്‍ശിക്കാം. പൊതു സ്ഥലങ്ങളില്‍ മുലയൂട്ടുന്നവരെ മോശമായി ചിത്രീകരിക്കുന്ന സങ്കുചിത ചിന്താഗതിക്കാര്‍ ധാരാളമുള്ള രാജ്യമാണ് ഇന്ത്യ. ഈ ഒരു പശ്ചാത്തലത്തില്‍ ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്ന അമ്മമാര്‍ പലപ്പോഴും ടെന്‍ഷനടിച്ചാണ് ഇവിടെ എത്താറുള്ളത്.
ഇനി അത്തരം ടെന്‍ഷനൊക്കെ മാറ്റിവെക്കാം. താജ്മഹലില്‍ മുലയൂട്ടാനുള്ള സൗകര്യം ഒരുങ്ങുന്നു. കുഞ്ഞിന് ജനനം നല്‍കി മരണം വരിച്ച ഒരു വനിതയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകത്തിലാണ് മുലയൂട്ടാനുള്ള സൗകര്യം ഒരുങ്ങുന്നത്. ഇതോടെ ഇന്ത്യയിലെ 3600ല്‍ അധികം വരുന്ന ചരിത്ര സ്മാരകങ്ങളില്‍ ഇത്തരം ഒരു സംവിധാനം ഒരുക്കുന്ന ആദ്യ സ്മാരകമായി മാറുകയാണ് താജ്മഹല്‍.

വരുന്ന ജൂലൈ അവസാനത്തോടെ താജ്മഹലില്‍ ഒരു മുലയൂട്ടല്‍ മുറി സജ്ജമാക്കുമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനായ വസന്ത് കുമാര്‍ സ്വര്‍ണ്കര്‍ അറിയിച്ചത്. താജ്മഹലിലെ പടിക്കെട്ടിന് താഴെ ഒളിഞ്ഞിരുന്ന് കുഞ്ഞിന് മുലയൂട്ടാന്‍ ശ്രമിക്കുന്ന ഒരു അമ്മയുടെ ബുദ്ധിമുട്ട് കണ്ടപ്പോഴാണ് മുലയൂട്ടുന്നതിനായി പ്രത്യേക സൗകര്യം വേണമെന്ന ആശയം തോന്നിയതെന്ന് സ്വര്‍ണ്കര്‍ പറയുന്നു.
ഒരു അമ്മയുടെ അടിസ്ഥാന മാതൃത്വ അവകാശം നടപ്പിലാക്കാന്‍ ആ അമ്മ എത്രത്തോളം ബുദ്ധിമുട്ടുന്നുവെന്ന് എനിക്ക് അന്ന് മനസിലാക്കാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആശയം മനസിലുദിച്ചു .കുഞ്ഞിനെ ടോയ്‌ലറ്റിനുള്ളില്‍ കൊണ്ടു പോയി മുലയൂട്ടാന്‍ പറഞ്ഞ് അധിക്ഷേപിച്ചതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം കൊല്‍ക്കത്തയിലെ ഒരു ഷോപ്പിംഗ് മാളിനു മുന്നില്‍ അമ്മമാര്‍ പ്രതിഷേധം നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Taj Mahal Becomes First Indian Heritage Monument To Get Breastfeeding Room, Agra, News, Lifestyle & Fashion, Baby, Mother, National.
Keywords: Taj Mahal Becomes First Indian Heritage Monument To Get Breastfeeding Room, Agra, News, Lifestyle & Fashion, Baby, Mother, National.
Powered by Info News For You

Comments
Post a Comment