റാലിക്കിടെ ബാരിക്കേഡ് ചാടിക്കടന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രിയങ്ക; എസ് പി ജി ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സെല്‍ഫി എടുത്തശേഷം മാത്രമേ പ്രിയങ്ക മടങ്ങിയുള്ളൂ

ഭോപ്പാല്‍: (www.kvartha.com 14.05.2019) തെരഞ്ഞെടുപ്പ് റാലിക്കിടെ ബാരിക്കേഡ് ചാടിക്കടന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെ രത്‌ലമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കാനെത്തിയതായിരുന്നു 47കാരിയായ പ്രിയങ്ക. രത്‌നമിലെ നഹ്രു സ്‌റ്റേഡിയത്തിലായിരുന്നു സംഭവം. മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ ഓര്‍മകള്‍ പങ്കുവെക്കാനുള്ള ഒരു അവസരവുമായിരുന്നു പ്രിയങ്കയ്ക്ക് ഈ റാലി.

2009 ല്‍ പ്രിയങ്ക മാതാവ് സോണിയ ഗാന്ധിക്കൊപ്പം സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മാത്രമല്ല മുത്തശ്ശി ഇന്ദിരാ ഗാന്ധിയും മുതുമുത്തച്ഛന്‍ ജവഹര്‍ ലാല്‍ നെഹ്രുവും നേരത്തെ ഈ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു.

Priyanka Gandhi Jumps Over Barricade To Meet Supporters, Bhoppal, News, Politics, Congress, Election, Lok Sabha, Rally, Priyanka Gandhi, Video, Trending, Social Network, National

പ്രസംഗത്തിനുശേഷം പ്രിയങ്കാ ദീദി എന്ന മുദ്രാവാക്യം വിളികളുമായി ജനങ്ങള്‍ എത്തിയപ്പോള്‍ എസ് പി ജി സുരക്ഷ മറികടന്ന് ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ജനങ്ങള്‍ക്കരികിലെത്തുകയായിരുന്നു. തടികൊണ്ടുള്ള ബാരിക്കേഡ് ചാടിക്കടന്ന് ജനക്കൂട്ടത്തിനിടയിലേക്ക് എത്തിയ പ്രിയങ്ക അവരുമായി സെല്‍ഫി പങ്കിടുകയും ചെയ്തു. ഉടന്‍ തന്നെ എസ് പി ജി സുരക്ഷാ ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി പ്രിയങ്കയെ തടയാന്‍ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Watch: Priyanka Gandhi Jumps Over Barricade To Meet Supporters, Bhoppal, News, Politics, Congress, Election, Lok Sabha, Rally, Priyanka Gandhi, Video, Trending, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?