തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷം; തോല്‍വിയുടെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന്‍ ഏറ്റെടുക്കണം, നേതൃമാറ്റത്തിനായി മുരളീധര പക്ഷം, അഭിപ്രായഭിന്നത നേതൃയോഗം ചര്‍ച്ച ചെയ്യും

ആലപ്പുഴ: (www.kvartha.com 28.05.2019) തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഫലം ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതൃയോഗം ഇന്ന് ആലപ്പുഴയില്‍ ചേരും. ബിജെപിക്ക് ശബരിമല വിഷയത്തില്‍ ലഭിച്ച സുവര്‍ണാവസരം മുതലാക്കാന്‍ കഴിയാത്തതിനാല്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം.

Kerala, News, BJP, President, Lok Sabha, Election, Alappuzha, V.Muraleedaran, Narendra Modi, Sabarimala, bjp leaders meeting will discuss election failure

സംസ്ഥാന അധ്യക്ഷന്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന ഒളിയമ്പുകള്‍ മുരളീധര പക്ഷം ഉന്നയിക്കാന്‍ സജീവ സാധ്യത നിലനില്‍ക്കുന്നുണ്ട്. നേതൃയോഗം ചേരാനിരിക്കെ കേരളത്തില്‍ താമര വിരിയാത്തതിനെച്ചൊല്ലി ബിജെപിയില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്. നേതൃമാറ്റത്തിനായി മുരളീധര പക്ഷം ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. രാജ്യമാകെ മോദി തരംഗം അലയടിച്ചപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതും യുഡിഎഫ് തരംഗവും തിരച്ചടിയായെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ അനുമാനം. എന്നാല്‍ ശബരിമല വിഷയം പ്രതിഫലിച്ചിട്ടില്ല എന്ന് ബിജെപി യില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, BJP, President, Lok Sabha, Election, Alappuzha, V.Muraleedaran, Narendra Modi, Sabarimala, bjp leaders meeting will discuss election failure


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?