സര്‍ക്കാരിനെതിരെ സമരം ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഇരിക്കാന്‍ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ തര്‍ക്കം, ഒടുവില്‍ തമ്മില്‍ തല്ല്; തല്ലി തല്ലി ഒടുക്കം നിലത്ത് വീണ് ഉരുളുന്ന നേതാക്കന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹൈദരാബാദ്:(www.kvartha.com 11/05/2019) സര്‍ക്കാരിനെതിരെ സമരം ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മില്‍ ഇരിപ്പിടത്തിനായി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം ഒടുവില്‍ അടിയില്‍ കലാശിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെലങ്കാനയിലാണ് സംഭവം. സംസ്ഥാനത്തെ സ്‌കൂള്‍ പരീക്ഷകളുടെ ക്രമക്കേടുകള്‍ക്കെതിരായാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

News, Hyderabad, Social Network, Video, Watch: Congress Left Red-Faced As Party Leaders Trade Blows At Hyderabad Event

തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന നടത്തിയ സമരത്തിന്റെ വേദിയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹനുമന്ദ റാവുവും ഒരു പ്രാദേശിക നേതാവുമാണ് സമരവേദിയിലെ ഇരിപ്പിടവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെട്ടത്.

സമരവേദിയില്‍ ഇരിപ്പിടത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെട്ട ഹനുമന്ത റാവുവും പ്രാദേശിക കോണ്‍ഗ്രസ് നേതാവായ നാഗേഷ് മുദിരാജും പിന്നീട് പരസ്പരം ഏറ്റുമുട്ടി. തല്ലിനിടയില്‍ നിലത്ത് വീണ് ഉരുണ്ട ഇരുവരെയും മറ്റ് നേതാക്കള്‍ ഇടപെട്ട് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി ഹനുമന്ത റാവു മുന്‍ കേന്ദ്ര മന്ത്രിയും ആന്ധ്രാപ്രദേശ് മുന്‍ പിസിസി പ്രസിഡന്റുമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Hyderabad, Social Network, Video, Watch: Congress Left Red-Faced As Party Leaders Trade Blows At Hyderabad Event



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?