ഇന്ത്യക്കാര്‍ക്ക് നരേന്ദ്ര മോദിയെ വേണ്ട; പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയമെന്ന് ബഹുഭൂരിഭാഗം പേരും പറയുന്നു, മോദി മികച്ച പ്രകടനം കാഴ്ച വെച്ചുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യവുമായി അല്‍ ജസീറ ചാനലിന്റെ ഓണ്‍ലൈന്‍ പോള്‍, സര്‍വെയില്‍ മോദിയെ പരാജയപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനും
ദോഹ: (www.kvartha.com 03.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് ഉറ്റുനോക്കുകയാണ് പ്രമുഖ മാധ്യമങ്ങള്‍. അന്താരാഷ്ട്രീ മാധ്യമങ്ങളടക്കം ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പൊതു തെരഞ്ഞെടുപ്പാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. നാല് ഘട്ടങ്ങളിലായി 373 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ ഇതിനകം തന്നെ നിരവധി സര്‍വെ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പല ഏജന്‍സികളും മാധ്യമങ്ങളും നടത്തിയ സാമ്പിള്‍ സര്‍വെകളില്‍ വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ മെയ് ആറിന് രാജ്യത്ത് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗള്‍ഫിലെ പ്രമുഖ മാധ്യമമായ അല്‍ ജസീറ ഓണ്‍ലെന്‍ പോള്‍ നടത്തിയിരിക്കുകയാണ്. 1.2 കോടി ഫോളോവേഴ്‌സുള്ള അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോള്‍ നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രകടനം കാഴ്ച വെച്ചുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യമാണ് അല്‍ ജസീറ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയമെന്ന റിപോര്‍ട്ടാണ് പോളിലൂടെ വ്യക്തമാകുന്നത്. പോള്‍ 12 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 77 ശതമാനം പേരും മോദി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടില്ലെന്ന അഭിപ്രായക്കാരാണ്. വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച പോളിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 23 ശതമാനം പേര്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രകടനത്തില്‍ തൃപ്തരാണ്. 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പോള്‍ ശനിയാഴ്ച രാവിലെ 10.30ന് അവസാനിക്കും.
അതേസമയം ഓണ്‍ലൈന്‍ സര്‍വെയില്‍ മോദിയെ പരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനും നടക്കുന്നുണ്ട്. പോള്‍ ലിങ്ക് സഹിതമാണ് 'നോ' ബട്ടണ്‍ അമര്‍ത്തി മോദിക്കെതിരെ വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ക്യാമ്പയിന്‍ നടക്കുന്നത്.

Keywords: World, News, Doha, India, polling, Survey, Election, Narendra Modi, Qatar, Gulf, Do you think Prime Minister Modi has done a good job? Al Jazeera conducting online poll
Powered by Info News For You
Comments
Post a Comment