സി പി എമ്മിനു പിന്നാലെ മുസ്ലിം ലീഗിനെയും പിടിവിടാതെ കള്ളവോട്ട് വിവാദം; പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു, നടപടിയുണ്ടാകും
കാസര്‍കോട്: (www.kasargodvartha.com 04.05.2019) സി പി എമ്മിനു പിന്നാലെ മുസ്ലിം ലീഗിനെയും പിടിവിടാതെ കള്ളവോട്ട് വിവാദം. പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് യു പി സ്‌കൂളിലെ 69, 70 ബൂത്തുകളില്‍ നാല് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. അന്വേഷണത്തില്‍ കള്ളവോട്ട് നടത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വരണാധികാരിയായ കലക്ടറുടെ പരാതിയില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കും.
അതേസമയം ലീഗ് പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് നിയമപരമായി തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡി സജിത് ബാബു നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ വിദേശത്തുള്ള അബ്ദുല്‍ സമദുള്‍പ്പെടെ മൂന്നുപേര്‍ കള്ളവോട്ട് ചെയ്‌തെന്നാണ് സ്ഥീരീകരിച്ചിരിക്കുന്നത്. എന്നാല്‍ ആരോപണ വിധേയനായ ആഷിഖ് ഒന്നിലധികം തവണ 69-ാം നമ്പര്‍ ബൂത്തില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും കള്ളവോട്ട് ചെയ്‌തോയെന്ന് തെളിയിക്കാനായില്ല. വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിക്കാനാണ് തിരുമാനം.
അതേസമയം ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് ലീഗ് പ്രവര്‍ത്തകനല്ലെന്നും മൂന്നു വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ടതായും യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അബ്ദുല്‍ സമദും, കെ എം മുഹമ്മദും പാര്‍ട്ടി പ്രവര്‍ത്തകരാണോയെന്നു ലീഗ് പരിശോധിക്കും. പാര്‍ട്ടി അംഗങ്ങള്‍ കുറ്റം ചെയ്‌തെന്ന് നിയമപരമായി തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
തൃക്കരിപ്പൂരിലെ 48-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ സി പി എം അനുഭാവി കെ. ശ്യാംകുമാറിനെതിരെയുള്ള പോലീസ് നടപടി ഉടനുണ്ടായേക്കും. പിലാത്തറയില്‍ കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് സി പി എമ്മുകാര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം വി സലീന, മുന്‍ അംഗം കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Top-Headlines, Muslim-league, Trending, election, Muslim League in Bogus voting controversy
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment