കണ്ണൂരില്‍ വീണ്ടും സി.പി.എം ആക്രമണം: മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്


കണ്ണൂര്‍ (www.evisionnews.co): കണ്ണൂരില്‍ വീണ്ടും സി.പി.എം ആക്രമണം. കണ്ണൂരിലെ ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും ബോംബെറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് നേരെ ബോംബേറുണ്ടായത്. ബോംബേറിനെ തുടര്‍ന്ന് ഓഫീസിന് നാശനഷ്ടങ്ങളുണ്ടായി. സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.

രണ്ടാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് കണ്ണൂരില്‍ മുസ്ലിംലീഗ് ഓഫീസിനു നേരെ സി.പി.എം പ്രവര്‍ത്തകരുടെ ബോംബ് ആക്രമണമുണ്ടാകുന്നത്. രണ്ടാഴ്ച മുമ്പും ബക്കളം അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ മുസ്ലിംലീഗ് ശാഖാ ഓഫീസിസായ പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരത്തിനും മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അഷ്റഫിന്റെ ചിക്കന്‍ സ്റ്റാളിനും നേരെ ബോംബാക്രമണമുണ്ടായിരുന്നു. ഒന്നര മാസം മുമ്പാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?