ക്രിക്കറ്റ് മത്സരം കാണാനെത്തിയയാള്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കം, കല്ലേറ്; ഒരാള്‍ക്ക് പരിക്ക്

ബദിയടുക്ക: (www.kasargodvartha.com 03.05.2019) ക്രിക്കറ്റ് മത്സരം കാണാനെത്തിയയാള്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും പിന്നാലെ കല്ലേറുണ്ടാവുകയും ചെയ്തു. കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മാന്യ മുണ്ടോട്ട് വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ഇവിടെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം കാണാനെത്തിയയാള്‍ കാര്‍ തൊട്ടടുത്ത വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചിലര്‍ ചോദ്യം ചെയ്‌തെത്തിയതോടെ ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടാവുകയും കല്ലേറുണ്ടാവുകയുമായിരുന്നു. കല്ലേറില്‍ മേഗിനടുക്കയിലെ ഗണേഷിനാണ് (24) പരിക്കേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Car, cricket, Stone pelting, Injured, Dispute over Car parking; One injured in Stone pelting
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?