ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നഴ്‌സ് ആണെന്ന വ്യാജേന നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; യുവതി പിടിയില്‍

ജിദ്ദ: (www.kvartha.com 22.05.2019) ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നും നഴ്‌സ് ആണെന്ന വ്യാജേന നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സൗദി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച യായിരുന്നു അന്ന് രാവിലെ ജന്മം നല്‍കിയ നൂര്‍ എന്ന പെണ്‍കുഞ്ഞിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്.

പരിശോധനക്കെന്ന വ്യാജേന പ്രസവ വാര്‍ഡില്‍വെച്ച് മാതാവിന്റെ കൈയില്‍നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. കുഞ്ഞുങ്ങളെ കിടത്തുന്ന വണ്ടിയിലായിരുന്നു കൊണ്ടുപോയത്. പിന്നീട് അവിടെ നിന്നും മറ്റൊരു വണ്ടിയിലേക്ക് കുഞ്ഞിനെ കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

Woman arrested over stealing Saudi baby from hospital, Saudi Arabia, News, Trending, Kidnap, Nurse, Baby, Police, Probe, Arrested, Gulf, Hospital, World

കുഞ്ഞിനെ കാണാതായത് സംബന്ധിച്ചുള്ള പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ അല്‍നഹ്ദ ഡിസ്ട്രിക്ടിലെ മറ്റൊരു ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന ഫോണ്‍നമ്പറില്‍ നിന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറയുകയായിരുന്നു.

കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണവും സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ ഏറ്റുവാങ്ങാന്‍ വന്ന പിതൃ സഹോദരന്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പതു വയസ് പ്രായമുള്ള സൗദി വനിത അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു.

അതേസമയം പ്രതിയെ അറസ്റ്റ് ചെയ്ത സംഭവം സന്തോഷമുണ്ടാക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് ഹുസൈന്‍ അഹമ്മദ് പ്രതികരിച്ചു. വളരെ വേദനാജനകമായ സംഭവമാണ് നടന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അനുഭവിച്ച വേദനയില്‍ സമൂഹം മുഴുവനും കൂടെ നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. ആശുപത്രി ജോലിക്കാരിയുടെ വേഷത്തിലെത്തിയ യുവതി കുഞ്ഞുമായി കടന്നുകളഞ്ഞു എന്നു മാത്രമാണ് അറിയാന്‍ കഴിഞ്ഞതെന്നും കുഞ്ഞിന്റെ പിതാവ് ഒക്കാസ് പത്രത്തോട് പ്രതികരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman arrested over stealing Saudi baby from hospital, Saudi Arabia, News, Trending, Kidnap, Nurse, Baby, Police, Probe, Arrested, Gulf, Hospital, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?