സ്‌കൂളിന് മുന്നില്‍ തീയിട്ട മാലിന്യക്കുഴിയില്‍ വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റ സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 03.05.2019) സ്‌കൂളിന് മുന്നില്‍ തീയിട്ട മാലിന്യക്കുഴിയില്‍ വീണ് വിദ്യാര്‍ത്ഥിയുടെ രണ്ട് കാലിനും രണ്ട് കൈക്കും പൊള്ളലേറ്റ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷിരിബാഗിലു ജി ബി ഡബ്ല്യു എല്‍ പി സ്‌കൂള്‍ അധികൃതര്‍ക്കെതിരെയാണ് ചൈല്‍ഡ് ലൈനിന്റെ പരാതിപ്രകാരം പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സംഭവം. ഉളിയത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വേണുവിന്റെ മകന്‍ വി വിഷ്ണു (ഏഴ്) വിനാണ് മാലിന്യക്കുഴിയില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റത്. സ്‌കൂളിന് സമീപത്തെ മാലിന്യ കുഴിയില്‍ തീയിട്ടതിനു ശേഷം അത് കെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധയില്‍പെടാതെ വിഷ്ണു വീഴുകയായിരുന്നു. ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്‍വശം ഇത്തരത്തില്‍ യാതൊരു മുന്‍കരുതല്‍ നടപടിയും സ്വീകരിക്കാതെ തീയിട്ട ശേഷം കെടുത്താതെ പോയതാണ് അപകടത്തിന് കാരണമായത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചൈല്‍ഡ് ലൈന്‍ നിര്‍ദേശപ്രകാരം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുക്കുകയുമായിരുന്നു.

Related News:
സ്‌കൂളിന് മുന്നില്‍ തീയിട്ട മാലിന്യക്കുഴിയില്‍ വീണ് രണ്ട് കാലും രണ്ട് കൈയ്യും വെന്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Student, case, Top-Headlines, Child Line, school, 2nd standard student injured incident; Case against School authority
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?