സത്യത്തിന് വേണ്ടിയാണ് പോരാടുന്നത്, ഭയപ്പെടരുത്; പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 22.05.2019) സത്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും ആരും ഭയപ്പെടരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് രാഹുല്‍ രംഗത്തെത്തിയത്.

National, News, Rahul Gandhi, Lok Sabha, Election, Worker, Politics, Election 2019 Don't Be Afraid: Rahul Gandhi's Message To Party On Fake Exit Polls

അടുത്ത 24 മണിക്കൂര്‍ ജാഗ്രതപാലിക്കണം. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിശ്വാസയോഗ്യമല്ല. നിങ്ങളുടെ കഠിനാദ്ധ്വാനം പാഴാവില്ല. നിങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിക്കുക. നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ ബിജെപി ശ്രമം ആരംഭിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. പാതിരാത്രി ഉറക്കമൊഴിച്ച് വോട്ടിംഗ് യന്ത്രത്തിന് കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കുള്ളത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണുന്നത്. കൃത്യമായ ഫലം ലഭിക്കാന്‍ രാത്രി 10 മണി കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Rahul Gandhi, Lok Sabha, Election, Worker, Politics, Election 2019 Don't Be Afraid: Rahul Gandhi's Message To Party On Fake Exit Polls


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?