വനത്തില്‍ ദുരൂഹസാഹര്യത്തില്‍ മനുഷ്യന്റെ തുടയെല്ല്; പോലീസ് അന്വേഷണം ആരംഭിച്ചു

അഡൂര്‍: (www.kasargodvartha.com 18.05.2019) വനത്തില്‍ ദുരൂഹസാഹര്യത്തില്‍ മനുഷ്യന്റെ തുടയെല്ല് കണ്ടെത്തി. അഡൂര്‍ നൂജിബെട്ടുവില്‍ വനംവകുപ്പിന്റെ തേക്കിന്‍ തോട്ടത്തിന്റെ അരികിലായാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മനുഷ്യ അസ്ഥി കണ്ടെത്തിയത്. കാട്ടിലേക്ക് തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവാണ് കരിയിലകള്‍ക്കിടയില്‍ അസ്ഥി കിടക്കുന്നത് ആദ്യം കണ്ടത്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ സി ഐ എ വി ജോണ്‍, എസ് ഐ പി നളിനാക്ഷന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥിക്ക് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. ഇതിന്റെ അരകിലോമീറ്റര്‍ അകലെ നിന്ന് ഒരു ഷര്‍ട്ടിന്റെ കഷണവും കണ്ടെത്തിയിട്ടുണ്ട്.

ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തി. ഒരു വര്‍ഷം മുമ്പ് നൂജിബെട്ടുവില്‍ നിന്നും കാണാതായയാളുടേതായിരിക്കുമോ തുടയെല്ല് എന്ന സംശയത്തിലാണ് പോലീസിപ്പോള്‍. ഡിഎന്‍എ പരിശോധനയ്ക്കായി തുടയെല്ല് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Adoor, Police, Investigation, Human bone found in Forest
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?