ക്ഷീര കര്‍ഷകന്‍ പുഴയില്‍ വീണ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 25.05.2019) ക്ഷീര കര്‍ഷകന്‍ പുഴയില്‍ വീണ് മരിച്ചു. നീലേശ്വരം പുറത്തേക്കൈയിലെ രാഘവന്‍ - നാരായണി ദമ്പതികളുടെ മകന്‍ പ്രമോദാ(41)ണ് പുറത്തേക്കൈ പുഴയില്‍ വീണ് മരിച്ചത്. ശനിയാഴ്ച രാവിലെ പരിസരവാസികളാണ് പ്രമോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നതാണ്. പുലര്‍ച്ചെ പശുവിനെ കറക്കേണ്ട സമയത്ത് പ്രമോദിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് പുറത്തേക്കൈ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ വീണതാണെന്ന് സംശയിക്കുന്നു.


വീട്ടുകാരുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരി പ്രമീള.

Keywords: Kerala, News, Farmer, died, Drown, Cow, Neeleswaram, Farmer found dead in river.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?