ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 01.05.2019) ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയ രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. മാങ്ങാട് ബാരെയിലെ എം കെ അഷ്‌റഫ് (46), സുഹൃത്ത് നാലാംവാതുക്കലിലെ അബ്ബാസ് (44) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11.40 മണിയോടെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കാസര്‍കോട് ബ്രാഞ്ചിലാണ് സംഘം മുക്കുപണ്ടം പണയം വെക്കാനെത്തിയത്.
ഏഴ് വളകളും ഒരു ലോക്കറ്റോടു കൂടിയ ചെയിനുമായെത്തിയ സംഘം ആഭരണങ്ങള്‍ ബാങ്കില്‍ ഏല്‍പിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.
Keywords: Kasaragod, Kerala, news, Top-Headlines, Cheating, Bank, arrest, Police, Attempt to cheat bank; 2 arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment