ബാംഗ്ലൂരില്‍ ബൈക്കപകടം: കാഞ്ഞങ്ങാട് സ്വദേശിനിയായ ഐ.ടി ഉദ്യോഗസ്ഥ മരിച്ചു
കാഞ്ഞങ്ങാട്: (www.evisionnews.co) ബാംഗ്ലൂര്‍ കെ.ആര്‍ പുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനിയായ ഐ.ടി ഉദ്യോഗസ്ഥ മരിച്ചു. മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ ഗവ. യു.പി സ്‌കൂളിനടുത്ത സുസ്മിത എസ്. പൈ (25)ആണ് മരിച്ചത്. ബംഗളൂരുവിലെ ഡെല്‍ ഇ.എം.സി. ഇന്ത്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്ന സുസ്മിത വെള്ളിയാഴ്ച രാത്രി സഹപ്രവര്‍ത്തക ഓടിച്ച ബൈക്കില്‍ സഞ്ചരിക്കവെ കാര്‍ ഇടിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിളില്‍ കുന്നുമ്മല്‍ റോഡിലെ ഗുരുദേവ് ഏജന്‍സി ഉടമ എച്ച്. സുരേന്ദ്ര പൈയുടെയും സാധന എസ്. പൈയുടെയും മകളാണ്. സഹോദരങ്ങള്‍: സഞ്ചന എസ്. പൈ, സന്ദീപ് എസ്.പൈ (ഇരുവരും വിദ്യാര്‍ത്ഥികള്‍). ബാംഗ്ലൂര്‍ ബോറിംഗ് ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം നാട്ടിലെത്തിച്ച ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Powered by Info News For You
Comments
Post a Comment