നരേന്ദ്ര ദബോല്‍ക്കര്‍ വധം: രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍


ദേശീയം (www.evisionnews.co): സാമൂഹിക പ്രവര്‍ത്തകനും യുക്തിവാദിയുമായ നരേന്ദ്ര ദബോല്‍ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തര്‍ അറസ്റ്റില്‍. അഭിഭാഷകനായ സഞ്ജീവ് പുനലേകര്‍, വിക്രം ഭാവെ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇതോടെ ദബോല്‍ക്കര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം എട്ടായി.

പുനലേകര്‍ ഹിന്ദു വിതിന്ത്യ പരിഷത് എന്ന അഭിഭാഷക കൂട്ടായ്മയിലെ അംഗമാണ്. സനാതന്‍ സന്‍സ്തയ്ക്ക് നിയമസഹായം നല്‍കി വരുന്ന സംഘടനയാണിത്. 2008ല്‍ താനെയില്‍ ഓഡിറ്റോറിയം, തീയ്യേറ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടന്ന ബോംബ് സ്‌ഫോടനത്തില്‍ പ്രതിയാണ് ഭാവെ. 2013 ബോംബെ ഹൈക്കോടതി ഭാവെയ്ക്ക് ഈ കേസില്‍ ജാമ്യം നല്‍കിയിരുന്നു.

2016 ഇ.എന്‍.ടി സര്‍ജനും സനാതന്‍ സന്‍സ്ത അംഗവുമായ ഡോ. വിരേന്ദ്ര താവ്‌ഡെയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ദബോക്കര്‍ കൊലപാതകത്തിന്റെ സൂത്രധാരന്‍ താവ്‌ഡെ ആണെന്നായിരുന്നു സി.ബി.ഐയുടെ നിഗമനം. താവ്‌ഡെയ്‌ക്കെതിരായ ചാര്‍ജ് ഷീറ്റില്‍ ദബോല്‍ക്കറെ വെടിവെച്ച് കൊന്നത് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ സാരംഗ് അകോല്‍കര്‍, വിനയ് പവാര്‍ എന്നിവരാണെന്ന് വ്യക്തമാക്കിയിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?